കശ്മീര്‍ വാഹനാപകടം: മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും
ഉച്ചയോടെ മൃതദേഹം പാലക്കാട് ചിറ്റൂരിൽ എത്തിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്
പാലക്കാട്: കശ്മീരിലുണ്ടായ വാഹനപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. പോസ്റ്റ്‍മോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങള്‍ നോർക്ക റൂട്ട് ഉദ്യോഗസ്ഥർക്ക് കൈമാറി. അനിൽ ,സുധീഷ് , വിഗ്നേഷ് , രാഹുൽ എന്നിവരുടെ മൃതദേഹങ്ങള്‍ വിമാന മാർഗം ഡൽഹിയിലെത്തിക്കും. ഉച്ചയോടെ മൃതദേഹം പാലക്കാട് ചിറ്റൂരിൽ എത്തിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സമീപത്തെ സ്കൂളിൽ പൊതുദർശനം ഉണ്ടാകും. ഇന്ന് തന്നെ നാലു പേരുടെയും മൃതദേഹം സംസ്കരിക്കാനാണ് സാധ്യത. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മാനോജ് ശ്രീനഗറിൽ തുടരും .
ശ്രീനഗർ-ലേ ഹൈവേയിലെ സോജില ചുരത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. മനോജ്, രജീഷ്, അരുൺ എന്നിവർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡ്രൈവറടക്കം എട്ടു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നാല് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. റോഡിൽ മഞ്ഞ് വീണ് വാഹനം തെന്നിയതാണ് അപകടകാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രണ്ട് കാറുകളിലായി 13 അംഗ സംഘമാണ് വിനോദ യാത്രയ്ക്ക് പോയത്. ഇതിലൊരു കാറാണ് അപകടത്തിൽപ്പെട്ടത്.
Adjust Story Font
16