ഇടുക്കിയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി
സിഗരറ്റ് കൊമ്പൻ എന്ന് അറിയപ്പെടുന്ന ആനയാണ് ചെരിഞ്ഞത്
തൊടുപുഴ: ഇടുക്കി ബി എൽ റാവിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. സിഗരറ്റ് കൊമ്പൻ എന്ന് അറിയപ്പെടുന്ന ആനയാണ് ചെരിഞ്ഞത്. താഴ്ന്നു കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്ക് ഏറ്റതാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെ ഒന്നരയോടെ ചിന്നക്കനാൽ ബി എൽ റാവിൽ കാട്ടാന ആക്രമണത്തിൽ ഒരു വീട് ഭാഗികമായി തകർന്നിരുന്നു. അരിക്കൊമ്പൻ എന്ന കാട്ടാനയാണ് ആക്രമണം നടത്തിയത്. അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വീടാണ് ആക്രമിച്ചത്. ബി എൽ റാവിൽ മൂന്നാമത്തെ വീടാണ് കാട്ടാന ആക്രമിക്കുന്നത്.
കാട്ടാനശല്യത്തിന് പരിപാരം ഉണ്ടാക്കണമെന്ന ആവശ്യം ഉന്നയിച്ച് നാട്ടുകാർ പ്രതിഷേധം നടത്തിയിരുന്നു. ജനകീയ പ്രക്ഷോഭങ്ങളുടെ അടിസ്ഥാനത്തിൽ വനം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിൽ കാട്ടാനശല്യത്തിന് പരിഹാരം കാണുമെന്ന് അറിയിച്ചിരുന്നു. വയനാട്ടിൽ നിന്നുള്ള ദ്രുതകർമ്മ സേന ഇന്ന് ഇടുക്കിയിലെത്തും. ചിന്നക്കനാലിലും ശാന്തൻപാറയിലും ആയിരിക്കും ദ്രുതകർമ്മ സേന സന്ദർശനം നടത്തുക.
Adjust Story Font
16