കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്.എഫ്.ഐ ആൾമാറാട്ടം: കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന്
പ്രിൻസിപ്പൽ ഇൻ ചാർജ് ജി.ജെ ഷൈജുവിനെ മാറ്റുന്നതിൽ അന്തിമ തീരുമാനം കൈക്കൊള്ളും. വിശാഖ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെയും നടപടിയുണ്ടാകും
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എസ്.എഫ്.ഐ ആൾമാറാട്ട വിവാദം ചർച്ച ചെയ്യാൻ കേരള സർവകലാശാല ഇന്ന് സിൻഡിക്കേറ്റ് യോഗം ചേരും. പ്രിൻസിപ്പൽ ഇൻ ചാർജ് ജി.ജെ ഷൈജുവിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നത് സംബന്ധിച്ച അന്തിമതീരുമാനം യോഗത്തിലുണ്ടാകും. ആൾമാറാട്ടത്തിന്‍റെ ഭാഗമായ വിശാഖ് അടക്കമുള്ള വിദ്യാർത്ഥികൾക്കെതിരെയും നടപടിയുണ്ടായേക്കും.
ആൾമാറാട്ട വിവാദത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കോളജുകളോട് പ്രതിനിധികളുടെ ലിസ്റ്റ് ആവശ്യപ്പെടുന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. സംഭവത്തിൽ ക്രിമിനൽ കേസെടുക്കാനുള്ള ശിപാർശ സർവകലാശാല നൽകുമെന്നാണ് അറിയുന്നത്. സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പും ഇന്ന് പ്രഖ്യാപിച്ചേക്കും.
Summary: Kerala University to hold syndicate meeting today to discuss SFI impersonation controversy related to Kattakkada Christian College elections
Adjust Story Font
16