എറണാകുളത്ത് യുവസംരംഭകയുടെ കയാക്കിംഗ് വള്ളങ്ങൾ തകർത്ത നിലയിൽ | Kayaking boats of young entrepreneur in Ernakulam destroyed

എറണാകുളത്ത് യുവസംരംഭകയുടെ കയാക്കിംഗ് വള്ളങ്ങൾ തകർത്ത നിലയിൽ

'ലോണെടുത്താണ് കയാക്ക് വാങ്ങിയത്, അത് അടച്ചുതീർന്നിട്ട് പോലുമില്ല'

MediaOne Logo

Web Desk

  • Updated:

    15 April 2023 2:01 PM

Published:

15 April 2023 11:57 AM

Kayaking boats of young entrepreneur in Ernakulam destroyed
X

കൊച്ചി: എറണാകുളം കോതമംഗലം ഇഞ്ചത്തൊട്ടിയിൽ യുവസംരംഭകയുടെ കയാക്കിംഗ് വള്ളങ്ങൾ തകർത്ത നിലയിൽ. ചാരുപാറ സ്വദേശിയും സംരംഭകയുമായ സജിത സജീവ് വാടകക്ക് നൽകിയിരുന്ന കയാക്കിംഗ് വള്ളങ്ങളും പെഡൽ ബോട്ടുമാണ് തകർത്ത നിലയിൽ കണ്ടത്. സഞ്ചാരികൾ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്.

ലോണെടുത്താണ് കയാക്കിംഗ് വള്ളങ്ങൾ വാങ്ങിയതെന്നും അവ അടച്ചുതീർന്നിട്ട് ഇല്ലെന്നും സജിത പറഞ്ഞു. കുറച്ചുദൂരെയാണ് അവ സൂക്ഷിച്ചിരുന്നതെന്നും വള്ളങ്ങളും പെഡലും കുത്തിപ്പൊട്ടിച്ച നിലയിൽ കാണുകയായിരുന്നുവെന്നും അവർ പറഞ്ഞു. ഇതിന് പിറകിൽ ആരാണെന്ന് കണ്ടെത്തണമെന്നും തനിക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടു.



Kayaking boats of young entrepreneur in Ernakulam destroyed

TAGS :

Next Story