Quantcast

കായംകുളം സി.പി.എമ്മില്‍ വീണ്ടും പൊട്ടിത്തെറി;ഏരിയ കമ്മിറ്റിയംഗം അടക്കം രാജിവച്ചു

കൂടുതൽ ആളുകൾ പാർട്ടി വിടുമെന്നും കത്തിൽ മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Updated:

    11 April 2024 3:40 AM

Published:

11 April 2024 2:36 AM

Kayamkulam CPM,CPM,Kayamkulam,alappuzhacpm,കായംകുളം സിപിഎം,സി.പി.എമ്മില്‍ പൊട്ടിത്തെറി
X

ആലപ്പുഴ: കായംകുളം സി.പി.എമ്മില്‍ വീണ്ടും പൊട്ടിത്തെറി. ഒരു ഏരിയ കമ്മിറ്റി അംഗവും മുൻ ഏരിയ കമ്മിറ്റി അംഗവും രാജിവെച്ചു. ഏരിയ കമ്മിറ്റി അംഗം കെ.എല്‍ പ്രസന്നകുമാരിയും മുൻ ഏരിയ കമ്മിറ്റി അംഗം ബി. ജയചന്ദ്രനുമാണ് രാജിവെച്ചത്.ഇവർ പ്രതിപക്ഷ പാർട്ടികളിൽ ചേരാൻ ചർച്ച നടത്തുന്നതായി സൂചന. രാജിക്കത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുന്നയിച്ചിട്ടുണ്ട്. പാർട്ടിയിലെ വിഭാഗീയതയിൽ മനംനൊന്താണ് രാജിയെന്ന് ഇരുവരും പറയുന്നു.

'ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എച്ച് ബാബുജാൻ വിഭാഗീയത വളർത്തുന്നു.തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ അടിച്ചമർത്തുന്നു.കൂടുതൽ ആളുകൾ പാർട്ടി വിടുമെന്നും കത്തിൽ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 25 വർഷമായി ഏരിയ കമ്മിറ്റി അംഗമാണ് പ്രസന്നകുമാരി.


TAGS :

Next Story