Quantcast

കായംകുളത്തെ നഗ്നദൃശ്യ വിവാദം: ഏരിയ കമ്മിറ്റി അംഗം എ.ഡി ജയനെ സസ്‌പെൻഡ് ചെയ്തു

പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം നേരിട്ട ജയനെ ആറുമാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    20 Jun 2023 8:29 AM

Kayamkulam nudity controversy; AD Jayan was suspended,latest malayalam news,കായംകുളത്തെ  നഗ്നദൃശ്യ വിവാദം; എ.ഡി ജയനെ സസ്‌പെൻഡ് ചെയ്തു
X

ആലപ്പുഴ: സിപിഎമ്മിലെ സാമ്പത്തിക തിരിമറി ആരോപണം അന്വേഷിക്കാൻ കമ്മീഷനെ വെച്ചു.കായംകുളം ഏരിയ സെക്രട്ടറി അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റിയഗം എൻ ശിവദാസ് എന്നിവർക്കെതിരെയായിരുന്നു പരാതി.

നഗ്നദൃശ്യവിവാദത്തിൽ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗമായിരുന്ന എ.ഡി ജയനെ സസ്പെൻഡ് ചെയ്തു. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയയാളാണ് എ.ഡി ജയന്‍. വിഷയവുമായി ബന്ധപ്പെട്ട് ജയനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. ആറുമാസത്തേക്കാണ് ഇപ്പോള്‍ എ.ഡി ജയനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

നഗ്നദൃശ്യവിവാദത്തിൽ സി.പി.എം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.സഹപ്രവർത്തകയുടേത് ഉൾപ്പടെ 17 സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ സോണ ഫോണിൽ സൂക്ഷിച്ചിരുന്നു. വീഡിയോ കോൾ ചെയ്യുമ്പോൾ സ്ത്രീകളറിയാതെ ചിത്രം പകർത്തുകയായിരുന്നുവെന്നാണ് പരാതി.





TAGS :

Next Story