Quantcast

എല്‍ഡിഎഫ് എംഎല്‍എമാരെ പണം നൽകി സ്വാധീനിക്കാമെന്ന് കരുതുന്നത് നാണക്കേട് ; മന്ത്രി കെ.ബി ഗണേഷ് കുമാര്‍

കേരളത്തിലെ എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ആകില്ല

MediaOne Logo

Web Desk

  • Published:

    25 Oct 2024 4:07 AM GMT

kb ganesh kumar
X

തിരുവനന്തപുരം: കേരളത്തിലെ എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ആകില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. എൽഡിഎഫ് ചർച്ച ചെയ്താണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. കേരളാ കോൺഗ്രസ് ബിക്ക് മന്ത്രിസ്ഥാനം പങ്കിടണമെന്ന വ്യവസ്ഥ കൃത്യമായി പാലിക്കപ്പെട്ടു. എൽഡിഎഫ് എംഎല്‍എമാരെ പണം നൽകി സ്വാധീനിക്കാമെന്ന് കരുതുന്നവർക്കാണ് നാണക്കേടെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

അതേസമയം തോമസ് കെ തോമസിനെതിരായ കോഴ ആരോപണം തള്ളാതെ എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണന്‍ ആരോപണം പരിശോധിക്കുമെന്ന് വ്യക്തമാക്കി. ഇത്തരമൊരു കാര്യം മുന്നണിയുടെ ശ്രദ്ധയിലേക്ക് വന്നിട്ടില്ല. തോമസ് കെ തോമസിന്‍റെ മന്ത്രി സ്ഥാനത്തെകുറിച്ച് മുന്നണി ഉറപ്പ് നൽകിയിട്ടില്ല. ആരോപണം ശരിയെങ്കിൽ ഗുരുതരമായ കാര്യമാണ്. മന്ത്രിസ്ഥാനം ആയി ബന്ധപ്പെട്ട ഒരു ചർച്ചയും നടന്നിട്ടില്ല. അത് തീരുമാനിക്കേണ്ടത് അതാത് പാർട്ടിയും മുഖ്യമന്ത്രിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തോമസ് കെ. തോമസ് എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണം. എൽഡിഎഫിന്‍റെ രണ്ട് എംഎൽഎമാരെ അജിത് പവാർ പക്ഷത്തേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തത്.

ആന്‍റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി രൂപ വീതമാണ് വാഗ്ദാനം ചെയ്തതെന്നും ആരോപണം. തോമസ് കെ തോമസിന്‍റെ മന്ത്രിസ്ഥാനം നിഷേധിക്കാൻ ഇതാണ് കാരണമെന്ന് മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടറിയേറ്റിൽ അറിയിച്ചു. തോമസ് കെ. തോമസിന്‍റെ വാഗ്ദാനം ലഭിച്ചിരുന്നുവെന്ന് ആന്‍റണി രാജു മുഖ്യമന്ത്രിയോട് സമ്മതിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന നിയമസഭാ സമ്മേളനത്തിനിടെയാണ് സംഭവം.

TAGS :

Next Story