Quantcast

ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം

ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയതിൽ 10 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ

MediaOne Logo

Web Desk

  • Published:

    31 Oct 2023 1:56 PM

KC Arun, the accused in the case of murdering his pregnant wife in Kannur, has been sentenced to life imprisonment
X

കണ്ണൂർ: ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. കണ്ണൂർ ചക്കരക്കല്ലിൽ ഗർഭിണിയായ വലിയന്നൂർ സ്വദേശിനി വിജിന (26)യെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. പ്രതിയായ ഭർത്താവ് മൗവ്വഞ്ചേരി സ്വദേശി കെ സി അരുണിന് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയുമാണ് ശിക്ഷ. ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയതിൽ 10 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2012 ജൂലൈ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.


KC Arun, the accused in the case of murdering his pregnant wife in Kannur, has been sentenced to life imprisonment

TAGS :

Next Story