കെ.സി വേണുഗോപാലിന്റെ ദേശീയ രാഷ്ട്രീയ ഇടപെടലുകൾ വോട്ടാകുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്
പ്രതിപക്ഷ നിരയിലെ ശക്തമായ സാന്നിധ്യമായി മാറിയ കെസി വേണുഗോപാലിന്റെ പ്രസംഗങ്ങൾ കോൺഗ്രസിന്റെ നിലപാടായിരുന്നു
ആലപ്പുഴ: ദേശീയ രാഷ്ട്രീയ വിഷയങ്ങളിലെ കെസി വേണുഗോപാലിന്റെ ഇടപെടലുകൾ തെരഞ്ഞെടുപ്പിൽ വോട്ടാകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. പ്രതിപക്ഷ നിരയിലെ ശക്തമായ സാന്നിധ്യമായി മാറിയ കെസി വേണുഗോപാലിന്റെ പ്രസംഗങ്ങൾ കോൺഗ്രസിന്റെ നിലപാടായിരുന്നു. പാർലമെൻ്റിലെ അനുഭവസമ്പത്ത് വച്ചാണ് ഓരോ വിഷങ്ങളിലും കെസിയുടെ ഇടപെടൽ.
രാജ്യത്തെ ജനങ്ങളെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കുന്ന പൗരത്വനിയമ ഭേദഗതി നിയമം, മണിപ്പൂരിലെ ന്യൂനപക്ഷവേട്ട, കർഷക പ്രക്ഷോഭം, പെഗാസസ് വെളിപ്പെടുത്തൽ, നോട്ട് നിരോധനം, രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കൽ, ആൾക്കൂട്ടകൊലകൾ, കേന്ദ്ര അന്വഷണ ഏജൻസികളുടെ വേട്ടയാടൽ, ദലിത് വേട്ട തുടങ്ങി നിരവധി വിഷയങ്ങളിൽ പാർലമെൻ്റിലെ പ്രതിപക്ഷ പോരാട്ട നിരയിലെ പ്രധാന നാവായിരുന്നു കെസി.
രാജ്യത്തിൻ്റെ സമ്പത്ത് കോർപറേറ്റുകൾക്ക് തീറെഴുതുന്ന മോദി സർക്കാരിനെതിരെയയും തൊഴിലില്ലായ്മ പരിപരിക്കുന്നതിൽ മോദി സർക്കാർ കാണിക്കുന്ന നിസംഗതക്കുമെതിരെ കെസി മുന്നിൽ നിന്ന് പോരാടി. നഴ്സുമാർ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രയാസങ്ങൾ, മത്സ്യതൊഴിലാളികൾ നേരിടുന്ന അവഗണന, സമൂഹ മാധ്യമങ്ങൾ വഴി നടക്കുന്ന വ്യക്തിഹത്യ പ്രവണതകൾ തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ കെസി വേണുഗോപാലിൻ്റെ ശബ്ദം പാർലമെൻ്റിൽ മുഴങ്ങി.
വിദ്യാർഥികൾക്ക് വായ്പകൾ നിഷേധിക്കുന്ന ബാങ്കുകളുടെ സമീപനവും അക്കാര്യത്തിൽ സർക്കാർ തുടരുന്ന നിസംഗതയും കെസി പാർലമെൻ്റിലെത്തിച്ചു. റെയിൽവേ വികസനത്തിൽ കേരളത്തോടും പ്രത്യേകിച്ച് ആലപ്പുഴയോടും തുടരുന്ന അവഗണനയെ സർക്കാരിന്റെ ശ്രദ്ധയിലെത്തിച്ചതും കെസി ആയിരുന്നു. ഭരണഘടനയെ അവഗണിച്ച് ന്യൂനപക്ഷ സമൂഹങ്ങൾക്ക് നേരെ നടക്കുന്ന വേട്ടയെ മുൻനിർത്തി നടത്തിയ പോരാട്ടങ്ങൾ പാർലമെൻ്റിലെ ചരിത്ര രേഖയായി മാറുകയും ചെയ്തു.
Adjust Story Font
16