കെ.സി വേണുഗോപാൽ ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തി
വസ്തുതകളറിയാതെയാണ് മാധ്യമങ്ങൾ പല വാർത്തകളും റിപ്പോർട്ട് ചെയ്യുന്നതെന്ന് സുധാകരൻ പ്രതികരിച്ചു.
ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ സിപിഎം നേതാവ് ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തി. സുധാകരന്റെ വസതിയിലെത്തിയാണ് വേണുഗോപാൽ കണ്ടത്. സൗഹൃദ കൂടിക്കാഴ്ചയാണ് എന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.
കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് രൂക്ഷമായാണ് ജി. സുധാകരൻ പ്രതികരിച്ചത്. തന്നെ കാണാൻ പലരും വരാറുണ്ട്. തന്നെ ഒരു പ്രധാന നേതാവായി ആളുകൾ കാണുന്നുണ്ട്. അത് തന്റെ പൊതുപ്രവർത്തനത്തിനുള്ള അംഗീകാരമാണ്. പാർട്ടി മാനദണ്ഡം അനുസരിച്ചാണ് താൻ സ്ഥാനമൊഴിഞ്ഞത്. മാധ്യമങ്ങൾ വാർത്തകൾക്കായി വിവാദമുണ്ടാക്കുകയാണ്. പ്രായപരിധി തങ്ങളെല്ലാം ഒരുമിച്ചെടുത്ത തീരുമാനമാണ്. പറയാത്ത കാര്യങ്ങളാണ് പലപ്പോഴും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്നും സുധാകരൻ പറഞ്ഞു.
Next Story
Adjust Story Font
16