പാർട്ടി ആവശ്യപ്പെട്ടാൽ ആലപ്പുഴയിൽ മത്സരിക്കും- കെ.സി വേണുഗോപാല്‍
ആരു സ്ഥാനാർഥിയായാലും ആലപ്പുഴയിൽ യു.ഡി.എഫ് വിജയിച്ചിരിക്കുമെന്ന് കെ.സി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാർട്ടി ആവശ്യപ്പെട്ടാൽ ആലപ്പുഴയിൽ മത്സരിക്കാൻ തയാറാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മത്സരിക്കാൻ ഒരു മടിയുമില്ല. ആരു സ്ഥാനാർഥിയായി വന്നാലും ആലപ്പുഴയിൽ യു.ഡി.എഫ് വിജയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കാരനായ പ്രധാനമന്ത്രിയെയും സർക്കാരിനെയും സംരക്ഷിക്കാനാണ് എസ്.ബി.ഐ നീക്കം നടത്തുന്നതെന്നും കെ.സി ആരോപിച്ചു. മണിപ്പൂരില്‍ പോകാത്ത നരേന്ദ്ര മോദിയും സിദ്ധാർഥന്റെ വീട്ടിൽ പോകാത്ത പിണറായി വിജയനും ഒരേപോലെയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സിദ്ധാര്‍ഥന്‍റെ മരണത്തില്‍ കേസന്വേഷണം സി.ബി.ഐക്ക് വിടണം. അന്വേഷണം പൊലീസിന്‍റെ കൈയിൽ സുരക്ഷിതമല്ല. ഇനിയൊരു അമ്മയ്ക്കും ഈയൊരു അവസ്ഥ വരാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍നിന്നു ശ്രദ്ധ തിരിക്കാനാണ് മാത്യു കുഴൽനാടനു നേരെയുള്ള നടപടി. കേരള പൊലീസ് സമ്പൂർണ പരാജയമാണ്. സി.പി.എം നേതാക്കള്‍ക്കു പ്രതികളെ സംരക്ഷിക്കാന്‍ താല്‍പര്യമുണ്ടെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു.
Summary: AICC General Secretary KC Venugopal has said that he is ready to contest in Alappuzha if the party asks for it
Adjust Story Font
16