Quantcast

'ജനങ്ങളുടെ ആശങ്കകളെ നിസാരവൽക്കരിക്കരുത്'; വന്യജീവി ആക്രമണത്തില്‍ കെ.സി.ബി.സി

ഉപദ്രവകാരികളായ വന്യമൃഗങ്ങളെ പിടികൂടാനാകുന്നില്ലെങ്കില്‍ വെടിവച്ചുകൊല്ലാന്‍ നയരൂപീകരണം നടത്തണമെന്ന് ആവശ്യം

MediaOne Logo

Web Desk

  • Updated:

    2024-02-18 12:50:25.0

Published:

18 Feb 2024 11:34 AM GMT

ജനങ്ങളുടെ ആശങ്കകളെ നിസാരവൽക്കരിക്കരുത്; വന്യജീവി ആക്രമണത്തില്‍ കെ.സി.ബി.സി
X

കൊച്ചി: വന്യജീവി ആക്രമണത്തില്‍ ജനങ്ങളുടെ ആശങ്കകളെ നിസാരവൽക്കരിക്കരുതെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ(കെ.സി.ബി.സി). ഇക്കാര്യത്തില്‍ സത്വരവും പ്രായോഗികവുമായ ഇടപെടലുകള്‍ ഉടന്‍ ഉണ്ടാകണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

ഉപദ്രവകാരികളായ വന്യമൃഗങ്ങളെ പിടികൂടാനാകുന്നില്ലെങ്കില്‍ വെടിവച്ചുകൊല്ലാന്‍ നയരൂപീകരണം നടത്തണം. ശാശ്വത പ്രശ്നപരിഹാരത്തിനായി സമഗ്രമായ നിയമനിർമാണം നടത്തണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.

അതിനിടെ, ബേലൂർ മഖ്ന കാട്ടാന കർണാടക വനത്തിൽ തന്നെ തുടരുകയാണ്. കേരള അതിർത്തിയായ ബാവലിയിൽനിന്ന് ഒന്നര കിലോമീറ്റർ അകലെ നാഗർഹോള വനത്തിണ് ആനയുള്ളത്. കർണാടക വനത്തിന്‍റെ ഉൾവശത്തേക്കാണ് ഇതു സഞ്ചരിക്കുന്നത്. കാട്ടാന ഇന്നു പകല്‍ കേരള അതിർത്തിക്കുള്ളിൽ എത്തില്ലെന്നാണു ദൗത്യസംഘം പറയുന്നത്.

Summary: The Kerala Catholic Bishops' Council (KCBC) has said that people's concerns over wildlife attacks should not be trivialised.

TAGS :

Next Story