Quantcast

പിണറായി സർക്കാറിനെ കുറ്റം പറഞ്ഞാൽ പെറ്റ തള്ള പോലും സഹിക്കില്ലെന്ന് കെ.ഡി പ്രസേനൻ എംഎൽഎ

"കേരളത്തിൽ പെറ്റുവീഴുന്ന കുട്ടികൾ മുതൽ പ്രാണൻ പോകാൻ പ്രായത്തിലെത്തിയ മുതുമുത്തശ്ശിമാർ, മുതുമുത്തച്ഛന്മാർ വരെ പിണറായി വിജയന് സിന്ദാബാദ് വിളിക്കുകയാണ്"

MediaOne Logo

Web Desk

  • Updated:

    2021-08-10 06:14:20.0

Published:

10 Aug 2021 6:09 AM GMT

പിണറായി സർക്കാറിനെ കുറ്റം പറഞ്ഞാൽ പെറ്റ തള്ള പോലും സഹിക്കില്ലെന്ന് കെ.ഡി പ്രസേനൻ എംഎൽഎ
X

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാറിനെ കുറ്റപ്പെടുത്തിയാൽ പെറ്റ തള്ള പോലും പൊറുക്കില്ലെന്ന് ആലത്തൂരിലെ ഇടത് എംഎൽഎ കെ.ഡി പ്രസേനൻ. കേരളത്തിൽ പെറ്റുവീഴുന്ന കുട്ടികൾ മുതൽ പ്രാണൻ പോകാൻ പ്രായത്തിലെത്തിയ മുതുമുത്തശ്ശിമാർ, മുതുമുത്തച്ഛന്മാർ വരെ പിണറായി വിജയന് സിന്ദാബാദ് വിളിക്കുകകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ വോട്ട് ഓൺ അക്കൗണ്ടിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇത് എൽഡിഎഫാണ്. അഞ്ചു വർഷമായി നിങ്ങൾക്ക് തന്നത് അവിടെ ഉണ്ട്. അതിനപ്പുറം ഇനി തരാനിരിക്കുകയാണ്.അതു കൊണ്ട് കിട്ടിയില്ല എന്ന് നുണ പറയേണ്ട. നാട്ടുകാർ ഇതെല്ലാം കാണുന്നുണ്ട്. കണ്ടതു കൊണ്ടാണ് നിങ്ങൾക്ക് വോട്ടു കിട്ടാതെ പോയത്. മക്കളെന്തു കുറ്റം ചെയ്താലും മാപ്പു കൊടുക്കുന്നവരാണ് അമ്മമാർ. അവർക്ക് പോലും സഹിക്കാത്ത കുറ്റം ചെയ്താൽ പെറ്റ തള്ള പൊറുക്കില്ല മക്കളേ എന്നു പറയും. അതാണ് എനിക്ക് പ്രതിപക്ഷത്തോട് പറയാനുള്ളത്. പിണറായി സർക്കാറിനെ കുറ്റപ്പെടുത്തിയാൽ, പുലഭ്യം പറഞ്ഞാൽ പെറ്റ തള്ള പൊറുക്കില്ല.' - അദ്ദേഹം പറഞ്ഞു.

'പിണറായി വിജയനും എൽഡിഎഫിനും നാട്ടിലും നവമാധ്യമത്തിലും വൻ പിന്തുണയാണ്. എന്താണ് ആ സ്വീകാര്യത എന്ന് എല്ലാവർക്കും അറിയാം. പാവപ്പെട്ടവരോടുള്ള അവജ്ഞയാണ് പ്രതിപക്ഷത്തിന്റെ മുഖമുദ്ര. അതു കൊണ്ടാണ് പിണറായി വിജയനെ അവർ ലക്ഷ്യം വച്ചു കൊണ്ടിരിക്കുന്നത്. അതു കൊണ്ടാണല്ലോ പാവങ്ങളുടെ പടത്തലവനായ എകെജിയെ പോലും ഇവർ വെറുതെ വിടാതിരുന്നത്. കേരളത്തിൽ പെറ്റുവീഴുന്ന കുട്ടികൾ മുതൽ പ്രാണൻ പോകാൻ പ്രായത്തിലെത്തിയ മുതുമുത്തശ്ശിമാർ, മുതുമുത്തച്ഛന്മാർ വരെ പിണറായി വിജയന് സിന്ദാബാദ് വിളിക്കുകയാണ്. ഇത് ഞാൻ പറയുകയല്ല. എന്നെ തല്ലിക്കൊന്നാലും നന്നാകില്ല എന്നാണ് കോൺഗ്രസിന്റെ നിലപാട്.' - അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story