പൂപ്പൽ പിടിച്ച മരുന്ന്: കീഴരിയൂർ PHCയിലെ മരുന്ന് വിതരണം നിർത്തി
പരിശോധനയിൽ ഗുണനിലവാരമില്ലാത്ത കൂടുതൽ ഗുളികകൾ കണ്ടെത്തി
കോഴിക്കോട്: കീഴരിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മരുന്ന് വിതരണം നിർത്തി വെക്കാൻ ഡ്രഗ് കൺട്രോളർ ഉത്തരവിട്ടു. പൂപ്പൽ പിടിച്ച ഗുളിക വിതരണം ചെയ്തതിനെ തുടർന്നാണ് നടപടി. പരിശോധനയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഗുണനിലവാരമില്ലാത്ത കൂടുതൽ ഗുളികകൾ കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പനിക്ക് ചികിത്സ തേടിയ കീഴരിയൂർ സ്വദേശിയായ യുവതിയ്ക്ക് പൂപ്പൽ പിടിച്ച മരുന്ന് കിട്ടിയത്. വിഷയം മീഡിയവൺ റിപ്പോർട്ട് ചെയ്തതോടെ യൂത്ത് ലീഗ് അടക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നാലെ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകുകയും പരിശോധന നടത്തുകയുമായിരുന്നു .
Next Story
Adjust Story Font
16