Quantcast

കെജ്‌രിവാൾ വീണ്ടും ജയിലിൽ; ഡൽഹിയിൽ ഭരണ പ്രതിസന്ധിയുണ്ടാകുമെന്ന് ആശങ്ക

മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് കെജ്‌രിവാളിന്റെ തീരുമാനം

MediaOne Logo

Web Desk

  • Published:

    3 Jun 2024 12:53 AM GMT

Delhi High Court blocks Kejriwals bail
X

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീണ്ടും ജയിലിലായതോടെ ഡൽഹിയിൽ ഭരണ പ്രതിസന്ധിയുണ്ടാകുമെന്ന് ആശങ്ക. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് കെജ്‌രിവാളിന്റെ തീരുമാനം. എന്നാൽ ഫയലുകളിൽ ഒപ്പിടാൻ കഴിയാത്തത് തീരുമാനങ്ങൾ നടപ്പാക്കുന്നതിന് തടസ്സമുണ്ടാക്കുന്നുണ്ട്.

അറസ്റ്റ് രാഷ്ട്രീയ തീരുമാനമായതിനാൽ രാഷ്ട്രീയമായി തന്നെ നേരിടുമെന്നാണ് കെജ്‌രിവാളിന്റെ നിലപാട്. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത് കേന്ദ്രത്തിനുള്ള കീഴടങ്ങലാണ്. അതിനാൽ ഒഴിയാൻ ഒരുക്കമല്ല എന്നാണ് തീരുമാനം. പക്ഷെ ജയിലിരുന്ന് ഭരിക്കുന്നതിൽ വലിയ പരിമിതികൾ നേരിടുന്നുണ്ട്. തീരുമാനങ്ങളെടുക്കാനുള്ള കാലതാമസം. നടപ്പാക്കുന്നതിലുള്ള ബുദ്ധിമുട്ട് തുടങ്ങിയ തടസ്സങ്ങളുണ്ട്.

ഡൽഹി നേരിടുന്ന കടുത്ത കുടിവെള്ള പ്രശ്‌നത്തിനുള്ള പരിഹാരം കണ്ടെത്തുന്നതിന് കാലതാമസം നേരിട്ടു. ഈ സാഹചര്യത്തിൽ പകരം സംവിധാനം വേണമെന്ന അഭിപ്രായം ചില മന്ത്രിമാർക്കുണ്ട്. എന്നാൽ അത് പരസ്യമായി പറയാൻ ഇവർ ഒരുക്കമല്ല. ഭാര്യ സുനിതയെ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ആലോചനകളും നടക്കുന്നതായി സൂചനയുണ്ട്. കെജ്‌രിവാളിന്റെ അഭാവം പാർട്ടിയിൽ അനൈക്യം രൂപപ്പെടാനും കാരണമാകുന്നു. സ്വാതി മലിവാളിന് മർദനമേറ്റ സംഭവത്തിലും പാർട്ടിയിൽ രണ്ട് അഭിപ്രായങ്ങളുണ്ട്. തെരഞ്ഞെടുപ്പ് ഫലം എതിരാണെങ്കിൽ അത് പാർട്ടിയിൽ കലാപമുണ്ടാകാനുള്ള കാരണമാവുകയും ചെയ്യും.

TAGS :

Next Story