ഒളിച്ചുകളി തുടരുന്നു; എ.ഐ കാമറ ഇടപാടിലെ മുഴുവൻ രേഖകളും പുറത്ത് വിടാതെ കെൽട്രോൺ
മന്ത്രിയുടെ നിർദേശപ്രകാരം പ്രസിദ്ധീകരിച്ച രേഖകളിൽ ടെക്‌നിക്കൽ ഇവാലുവേഷൻ റിപ്പോർട്ടില്ല
തിരുവനന്തപുരം: എഐ കാമറാ ഇടപാടിൽ കെൽട്രോണിൻറെ ഒളിച്ചുകളി തുടരുന്നു. വ്യവസായ മന്ത്രിയുടെ നിർദേശപ്രകാരം പ്രസിദ്ധീകരിച്ച രേഖകളിൽ ടെക്‌നിക്കൽ ഇവാലുവേഷൻ റിപ്പോർട്ടില്ല. എഐ കാമറാ ഇടപാട് വിവാദമായതോടെയാണ് രേഖകൾ പ്രസിദ്ധീകരിക്കാൻ കെൽട്രോണിന് വ്യവസായമന്ത്രി നിർദേശം നൽകിയത്.
സർക്കാർ അനുമതിയും ടെണ്ടർ ഡോക്യുമെൻറും അടക്കം ഏഴ് രേഖകൾ വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. എന്നാൽ ടെണ്ടറിൽ പങ്കെടുക്കാൻ യോഗ്യതയുള്ള മൂന്ന് കമ്പനികളുടെ യോഗ്യത നിശ്ചയിച്ച ടെക്‌നിക്കൽ ഇവാലുവേഷൻ കമ്മറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ച രേഖകളില്ല.
ടെണ്ടറിൽ പങ്കെടുത്ത ഒരു കമ്പനിക്ക് പത്ത് വർഷം പ്രവർത്തി പരിചയമുണ്ടായിരുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. അവരെ എങ്ങനെ ഉൾപ്പെടുത്തിയെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടത് ടെക്‌നിക്കൽ ഇവാലുവേഷൻ റിപ്പോർട്ടിൽ നിന്നാണ്. ഉപകരാർ നൽകിയ വിവരം അറിയാമെന്ന് വ്യവസായ മന്ത്രിയെ കെൽട്രോൺ അറിയിച്ചിരുന്നെങ്കിലും പ്രസിദ്ധീകരിച്ച രേഖകളിൽ അതും ഇല്ല. അതിനിടെ സർക്കാർ നിർദേശിച്ച പ്രകാരം അന്വേഷണം തുടങ്ങിയ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെൽട്രോണിൽ നിന്ന് ഫയലുകൾ തേടി.
Adjust Story Font
16