കേന്ദ്രത്തിന്‍റെ വാക്‌സിൻ വിതരണ നയത്തിനെതിരെ സംസ്ഥാനം
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.
കേന്ദ്രത്തിന്‍റെ വാക്‌സിൻ വിതരണ നയത്തിനെതിരെ സംസ്ഥാനം. കേന്ദ്ര സർക്കാരിന്‍റെ വാക്‌സിൻ വിതരണനയത്തിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. വാക്‌സിന് പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിക്കുകയും അതിന് താങ്ങാവുന്ന വില നിശ്ചയിക്കുകയുമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
സംസ്ഥാനങ്ങൾക്കാവശ്യമായ കോവിഡ് വാക്‌സിൻ പൂർണമായും സൗജന്യമായി നൽകണമെന്നും കേരളം ആവശ്യപ്പെട്ടതിൽ ബാക്കിയുള്ള വാക്‌സിൻ അടിയന്തരമായി ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. വാക്‌സിനു വേണ്ടി ബിസിനസുകാരോട് സംസ്ഥാനങ്ങൾ മത്സരിക്കുന്ന സാഹചര്യത്തിലേക്ക് തള്ളിവിടരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16