Quantcast

കോവിഡ് വ്യാപനം; സംസ്ഥാനത്ത് 1,500 തടവുകാർക്ക് പരോൾ

350 വിചാരണ തടവുകാർക്കും പരോൾ നൽകാൻ ജയിൽ ഡിജിപി ഋഷിരാജ് സിങ് ജയിൽമേധാവികൾക്ക് നിർദേശം നൽകി

MediaOne Logo

Web Desk

  • Updated:

    2021-05-09 16:56:40.0

Published:

9 May 2021 1:42 PM GMT

കോവിഡ് വ്യാപനം; സംസ്ഥാനത്ത് 1,500 തടവുകാർക്ക് പരോൾ
X

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 1,500ഓളം തടവുകാർക്ക് പരോൾ നൽകും. 350 വിചാരണ തടവുകാർക്കും പരോൾ നൽകാൻ തീരുമാനമായിട്ടുണ്ട്. ഇവരെ ഉടൻ മോചിപ്പിക്കാൻ ജയിൽ ഡിജിപി ഋഷിരാജ് സിങ് ജയിൽ മേധാവികൾക്ക് നിർദേശം നൽകി.

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോവിഡ് ഒന്നാം വ്യാപനത്തിനിടെ ഇടക്കാല പരോൾ ലഭിച്ചവരെയടക്കം മോചിപ്പിക്കാനായിരുന്നു കോടതി ഉത്തരവ്. കഴിഞ്ഞ വർഷം സുപ്രീംകോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ നിർദേശപ്രകാരമാണ് കേരളത്തിൽ തടവുപുള്ളികൾക്ക് പരോൾ നൽകാൻ നടപടിയായിരിക്കുന്നത്. 90 ദിവസത്തേക്കാണ് പരോൾ നൽകുന്നത്.

കോവിഡ് ഒന്നാം വ്യാപനത്തിനിടെ ഉന്നതാധികാര സമിതികളുടെ നിർദേശപ്രകാരം കഴിഞ്ഞ വർഷം ഇടക്കാല ജാമ്യത്തിലോ പരോളിലോ പുറത്തിറങ്ങിയ മുഴുവൻ പേർക്കും വീണ്ടും ഇതേ പരിഗണന നൽകാനായിരുന്നു ഇന്നലെ കോടതി നിർദേശിച്ചത്. ഇതിനായി ഉന്നതാധികാര സമിതിയുടെ അംഗീകാരത്തിന് ഇനിയും കാത്തിരിക്കേണ്ടതില്ലെന്നും ഒട്ടും കാലതാമസം കൂടാതെ നടപടിയെടുക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഇടക്കാല ജാമ്യം ലഭിച്ച 90 ശതമാനം തടവുപുള്ളികളെയും കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വീണ്ടും ജയിലുകളിലടച്ചിരുന്നു. കഴിഞ്ഞ തവണ പുറത്തിറങ്ങാൻ കഴിയാത്തവരുടെ കാര്യവും പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story