Quantcast

കേരളബാങ്കിലെ ഡയറക്ടർ സ്ഥാനം; ഘടകകക്ഷികളെ പ്രതിരോധിക്കാൻ ലീഗ്

ആർ.എസ്.പി ഉൾപ്പടെയുള്ള ഘടകകക്ഷികൾക്ക് ബോർഡ് -കോർപ്പറേഷനിൽ ഉളള സ്ഥാനങ്ങൾ ഉയർത്തികാട്ടി പ്രതിരോധിക്കാനാണ് തീരുമാനം

MediaOne Logo

Web Desk

  • Published:

    19 Nov 2023 3:51 AM GMT

Kerala Bank Director position; League to defend UDF constituents
X

മലപ്പുറം: പി. അബ്ദുൽ ഹമീദ് എം എൽ.എയെ കേരള ബാങ്ക് ഡയറക്ടറാക്കിയ നടപടിയെ വിമർശിച്ച UDF ഘടകകക്ഷികളെ പ്രതിരോധിക്കാൻ ലീഗ്. ആർ. എസ്.പി ഉൾപെടെയുള്ള ഘടകകക്ഷികൾക്ക് ബോർഡ് -കോർപ്പറേഷനിൽ ഉളള സ്ഥാനങ്ങൾ ഉയർത്തികാട്ടി പ്രതിരോധിക്കാനാണ് തീരുമാനം. വിഷയം യു.ഡി.എഫിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ലീഗ് ജനറൽ സെക്രട്ടറി പി. എം. എ സലാം പ്രതികരിച്ചു.

മുസ്‌ലിം ലീഗിന് കേരള ബാങ്ക് ഡയറക്ടർ സ്ഥാനം ലഭിച്ചതിൽ ഏറ്റവും കൂടുതൽ വിമർശനമുന്നയിച്ച പാർട്ടിയാണ് ആർഎസ്പി. സംഘടിതമായി കൊള്ള നടത്താൻ സഹകരണമേഖലയെ ഉപയോഗിക്കുന്ന സാഹചര്യത്തിൽ അതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പാപഭാരം വഹിക്കാൻ ലീഗ് കൂട്ടുനിൽക്കണോ എന്നായിരുന്നു ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ വിമർശനം.

യുഡിഎഫ് ഘടകകക്ഷികൾ ഈ സർക്കാരിന്റെ ഏതൊക്കെ ബോർഡിലും സ്ഥാപനങ്ങളിലും അംഗങ്ങളായുണ്ട് എന്ന് പരിശോധിച്ചതിന് ശേഷം യുഡിഎഫിൽ കാര്യങ്ങൾ ചർച്ച ചെയ്യാമെന്നും യുഡിഎഫിന് വിരുദ്ധമായ നയങ്ങൾ മുസ്‌ലിം ലീഗ് എടുക്കില്ലെന്നുമായിരുന്നു ഷിബു ബേബി ജോണിന് പിഎംഎ സലാമിന്റെ മറുപടി.

കേരള ബാങ്കിൽ പി. അബ്ദുൽ ഹമീദിനെ ഡയറക്ടറാക്കിയ വിഷയം ചർച്ച ചെയ്യാമെന്നും , അപ്പോൾ എന്തെല്ലാം സ്ഥാനങ്ങൾ ആർക്കെല്ലാം ഉണ്ടെന്ന് അറിയാമെന്ന പ്രസ്താവനക്ക് പിന്നിൽ കൃത്യമായ ലക്ഷ്യമുണ്ട്. ആർ. എസ്.പി നേതാവ് സജി ഡി ആനന്ദ് സംസ്ഥാന കശുവണ്ടി കോർപ്പറേഷൻ ഡയറക്ടറാണ്. ആർ.എസ്.പിയുടെ റ്റി. സി വിജയൻ കാപക്‌സ് ഡയറക്ടറും ,വേണുഗോപാൽ കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ് മെമ്പറുമാണ്. കൊല്ലം ജില്ലയിൽ മാത്രം സ്വാധീനമുള്ള ആർ. എസ്.പിക്ക് സർക്കാറിന്റെ മൂന്ന് സ്ഥാപനങ്ങളുടെ ഭരണതലത്തിൽ പ്രാതിനിധ്യം ഉണ്ടെന്നും , സഹകരണ മേഖലയിൽ വലിയ സ്വാധീനമുള്ള ലീഗ് കേരള ബാങ്ക് ഡയറക്ടറായതിനെ വിമർശിക്കേണ്ടതില്ലെന്ന സന്ദേശമാണ് ലീഗ് നൽകുന്നത്.

TAGS :

Next Story