ലൈഫ് മിഷന് 1436.26 കോടി, കുടുംബശ്രീക്ക് 260
ലൈഫ് മിഷന്‍ മുഖേന ഇതുവരെ 3,22,922 വീടുകള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി അറിയിച്ചു
കുടുംബശ്രീ
തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിക്കായി 1436.26 കോടി ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ലൈഫ് മിഷന്‍ മുഖേന ഇതുവരെ 3,22,922 വീടുകള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി അറിയിച്ചു. കുടുംബശ്രീക്കായി 260 കോടിയും മാറ്റിവച്ചു.
- അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായി 150 കോടി
- ജലസേചനം - 525.45 കോടി
- എസ് സി എസ്ടി സഹകരണ സംഘങ്ങള്‍ക്കായി 8 കോടി
- ചെറുകിട കുടിവെള്ള പദ്ധതികൾക്കായി 169.18 കോടി
- കാസർകോട് വികസന പാക്കേജ് 75 കേടി
- വയനാട് വികസനത്തിന് 75
- ഇടുക്കി വികസന പാക്കേജ് 75 കോടി
- ഗ്രാമ വികസനം 6293.05 കോടി
- ജൈവ വൈവിധ്യ സംരക്ഷണം 10 കോടി
Next Story
Adjust Story Font
16