ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി
സറണ്ടര്‍ ഓഫ് ലീസ് ആധാരങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് 1000 രൂപയാക്കി കുറച്ചു
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഭൂമിയുടെ ന്യായവില പുതുക്കി. 20 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കുറവ് വരുത്തിയിരുന്ന ഫ്ളാറ്റുകള്‍/അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയുടെ മുദ്രവില 5%-ല്‍ നിന്നും 7% ആക്കിയതായും ധനമന്ത്രി അറിയിച്ചു.
സറണ്ടര്‍ ഓഫ് ലീസ് ആധാരങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് 1000 രൂപയാക്കി കുറച്ചു.സര്‍ക്കാര്‍ ഭൂമിയുടെ പാട്ട വാടക ഭൂമിയുടെ ന്യായവിലയെ അടിസ്ഥാനമാക്കിയുള്ളതാക്കും. മൈനിംഗ് & ജിയോളജി മേഖലയില്‍ പാറകളുടെ തരവും വലുപ്പവും അടിസ്ഥാനമാക്കി വ്യത്യസ്ത വില സംവിധാനം ഏര്‍പ്പെടുത്തും. മാനനഷ്ടം, സിവില്‍ നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ക്കുള്ള കോടതി ഫീസ് ക്ലെയിം തുകയുടെ 1% ആയി നിജപ്പെടുത്തുമെന്നും കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
വ്യവസായിക ഭൂമി വാങ്ങുന്നതിന് 100% ധനസഹായം കെ.എഫ്.സി വഴി നല്‍കും.സംസ്ഥാന സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് കെ.എഫ്.സി ബാങ്കുകളും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായും ചേര്‍ന്ന് ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കും. ഒരു പദ്ധതിയ്ക്ക് 250 കോടി എന്ന കണക്കില്‍ 2000 കോടി രൂപ കെ.എഫ്.സി വഴി നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
Adjust Story Font
16