കേന്ദ്ര സമീപനത്തില്‍ കയ്യുംകെട്ടി നില്‍ക്കില്ലെന്ന് ധനമന്ത്രി
തകരുന്നില്ല കേരളം. തളരില്ല കേരളം, തകരില്ല കേരളം
കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്ര സമീപനത്തില്‍ കയ്യും കെട്ടി നില്‍ക്കില്ലെന്ന് മന്ത്രി പറഞ്ഞു.
തകരുന്നില്ല കേരളം. തളരില്ല കേരളം, തകരില്ല കേരളം. കേന്ദ്രത്തിൽ നിന്ന് ന്യായം ലഭിക്കും വരെ കാത്തിരിക്കില്ല. പൊതു സ്വകാര്യ മൂലധനം ശക്തിപ്പെടുത്തും. പദ്ധതികൾ അതിവേഗം നടപ്പാക്കാൻ ശ്രമിക്കുന്നു. അടുത്ത മൂന്ന് വർഷത്തിൽ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരും. വിദ്യാഭ്യാസ രംഗത്ത് മൂലധനിക്ഷേപം കൊണ്ടുവരും. മെഡിക്കൽ ഹബ്ബാക്കി കേരളത്തെ മാറ്റും. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം ഒരുക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്ര ബജറ്റില്‍ കേരളത്തിലെ റെയില്‍വെയെ അവഗണിച്ചു. കേന്ദ്ര ബജറ്റിൽ കേരളത്തിലെ വികസനം അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കേന്ദ്രത്തിന്‍റെ അവഗണന പാരമ്യത്തിലെത്തി. അവഗണന തുടർന്നാൽ പ്ലാൻ ബി വേണ്ടി വരും. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തോടുള്ള അവഗണന കുറയും എന്ന് വിദഗ്ധര്‍ പറയുന്നു.വികസന പ്രവർത്തനങ്ങളിൽ പിന്നോട്ട് പോകില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.
Adjust Story Font
16