Quantcast

ആത്മത്യാഗത്തിന്‍റെ സന്ദേശം പകർന്ന് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നു

നിലമ്പൂർ കൂറ്റംമ്പാറ മസ്ജിദിൽ നടന്ന പ്രാർഥനകൾക്ക് ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അമീർ പി. മുജീബ് റഹ്മാനും നേതൃത്വം നൽകി

MediaOne Logo

Web Desk

  • Published:

    29 Jun 2023 7:42 AM GMT

ആത്മത്യാഗത്തിന്‍റെ സന്ദേശം പകർന്ന് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നു
X

കൊച്ചി: ത്യാഗത്തിന്‍റെയും ആത്മ സമർപ്പണത്തിന്‍റെയും ഓർമ പുതുക്കി ഇസ്‍ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിന് പാളയം ഇമാം ഡോ.വിപി സുഹൈബ് മൗലവിയും നിലമ്പൂർ കൂറ്റംമ്പാറ മസ്ജിദിൽ നടന്ന പ്രാർഥനകൾക്ക് ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അമീർ പി. മുജീബ് റഹ്മാനും നേതൃത്വം നൽകി.

ആത്മത്യാഗത്തിന്‍റെ സന്ദേശം പകർന്ന് ഓരോ ഇസ്‍ലാം മത വിശ്വാസികളും ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ്ഗാഹിന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി നേതൃത്വം നൽകി. പെരുന്നാൾ നമസ്കാരത്തിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.

ബീമാപള്ളിയിൽ നടന്ന ഈദ് ഗാഹിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തു. മഴയായതിനാൽ വടക്കൻ ജില്ലകളിൽ ഈദ് ഗാഹ് ഉണ്ടായിരുന്നില്ല . കോഴിക്കോട് പാളയം ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് ചീഫ് ഇമാം ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്‍കി.മലപ്പുറം കോട്ടപ്പടി ജുമ മസ്ജിദിൽ പെരുന്നാൾ നമസ്കാരത്തിന് ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യ സെക്രട്ടറി ടി.ആരിഫലിയും നിലമ്പൂർ കൂറ്റംമ്പാറ മസ്ജിദിൽ ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അമീർ പി. മുജീബ് റഹ്മാൻ ഈദ് ഗാഹിന് നേതൃത്വം നൽകി.

സമസ്ത കേരള ജംഇയത്തുൽ ഉലമ പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ തവനൂർ വെളുത്താലിലെ ബദർ ജുമാമസ്ജിദിലും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പണക്കാട് മഹല്ല് ജുമ മസ്ജിദിലും പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. മഴ കനത്തതിനാൽ എറണാകുളം ജില്ലയിലെ ഈദ് ഗാഹുകൾ ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റിയിരുന്നു.



TAGS :

Next Story