സർക്കാർ പിന്തുടരുന്നത് പരിസ്ഥിതി സൗഹൃദ വികസന നയമെന്ന് മുഖ്യമന്ത്രി
വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുമായി കേരളവും
വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുമായി കേരളവും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തി. മറ്റു ജില്ലകളിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തി. രാവിലെ 9 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തി വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. ഭരണഘടനാ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കാനുള്ള പ്രതിജ്ഞയാണ് ഏറ്റെടുക്കാനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പൊതുജനങ്ങൾക്കും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും പ്രവേശനം ഉണ്ടായിരുന്നില്ല. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരാണ് മറ്റ് 13 ജില്ലകളിലും ദേശീയപതാക ഉയര്‍ത്തിയത്. നിയമസഭയില്‍ സ്പീക്കര്‍ എം.ബി. രാജേഷ് ഗാന്ധിയുടെയും നെഹ്റുവിന്‍റെയും അംബേദ്ക്കറുടെയും പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തി. പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി അനില്‍ കാന്ത് പതാക ഉയര്‍ത്തി. കൊച്ചി നാവിക താവളത്തില്‍ വൈസ് അഡ്മിറല്‍ എ.കെ. ചൌള പുഷ്പചക്രം അര്‍പ്പിച്ചു. കെ.പി.സി.സിയിലും സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലും ദേശീയ പതാക ഉയര്‍ത്തി.
Adjust Story Font
16