'കേരളാ കോൺഗ്രസ് (എം) ഇടതുമുന്നണിക്ക് മുതൽകൂട്ട്'; സിപിഎം കോട്ടയം ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ട്
സംസ്ഥാനത്തുടനീളം ഉണ്ടായ ട്രെൻഡാണ് ചാഴികാടന്റെ തോൽവിക്ക് പിന്നിൽ
കോട്ടയം: കേരളാ കോൺഗ്രസ് (എം) ഇടതുമുന്നണിക്ക് മുതൽകൂട്ടെന്ന് സിപിഎം കോട്ടയം ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ട്. കോട്ടയത്ത് തോമസ് ചാഴികാടന്റെ തോൽവി രാഷ്ട്രീയ തോൽവി. സംസ്ഥാനത്തുടനീളം ഉണ്ടായ ട്രെൻഡാണ് ചാഴികാടന്റെ തോൽവിക്ക് പിന്നിൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് കേരളാ കോൺഗ്രസിൻ്റെ പങ്ക് നിർണായമാണെന്നും റിപ്പോർട്ട്. ജില്ലാ സെക്രട്ടറി എവി റസ്സൽ ആണ് റിപ്പോർട്ട് അവതരിപ്പിച്ചത്.
ഇതിനിടെ ജില്ലയിലെ മുതിർന്ന നേതാവ് സുരേഷ് കുറുപ്പ് ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് നേതൃത്വത്തിന് കത്ത് നൽകി. നേതൃത്വത്തിൻ്റെ തുടർച്ചയായ അവഗണനയെ തുടർന്നാണ് തീരുമാനമെന്നാണ് സൂചന. ജില്ലാ സെക്രട്ടറി സ്ഥാനത്ത് എ.വി റസ്സൽ തുടർന്നേക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സമ്മേളനം ഉത്ഘാടനം ചെയ്തത്.
Next Story
Adjust Story Font
16