'കോട്ടയത്തിനു പുറമെ ഇടുക്കിയോ പത്തനംതിട്ടയോ വേണം'; ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിനായി സമ്മർദം ശക്തമാക്കാൻ കേരളാ കോൺഗ്രസ് എം
ഗണേഷ് കുമാറിൻ്റെ മന്ത്രിസഭാ പ്രവേശത്തിൽ മുന്നണിയിൽ എതിർപ്പ് അറിയിക്കാനും തീരുമാനമായി
കോട്ടയം: ലോക് സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിനായി സമ്മർദം ശക്തമാക്കാൻ കേരളാ കോൺഗ്രസ് എം തീരുമാനം. കോട്ടയത്തിന് പുറമെ ഇടുക്കിയോ പത്തനംതിട്ടയോ ആവശ്യപ്പെടണമെന്ന് ഉന്നതാധികാര സമിതി യോഗത്തിൽ ധാരണയായി. പുതുപ്പള്ളിയിൽ കേരളാ കോൺഗ്രസ് വോട്ടുകൾ ചോർന്നിട്ടില്ലെന്ന് യോഗം വിലയിരുത്തി.
മന്ത്രിസഭാ പുനഃസംഘടനയിൽ രണ്ടാം മന്ത്രി സ്ഥാനമെന്ന ആവശ്യം ശക്തമാക്കും. സോളാർ പരാതിക്കാരിയുടെ വിവാദ കത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ പേര് ഉൾപ്പെടുത്താൻ ഇടപെട്ട ഗണേഷ് കുമാറിനെതിരെ പാർട്ടി പ്രതിരോധം തീർക്കും. ഗണേഷ് കുമാറിൻ്റെ മന്ത്രിസഭാ പ്രവേശത്തിൽ മുന്നണിയിൽ എതിർപ്പ് അറിയിക്കാനും തീരുമാനമായി.
Next Story
Adjust Story Font
16