Quantcast

സഹകരണ ബാങ്കുകളിൽ സിപിഎം അവഗണിക്കുന്നു; അതൃപ്തിയുമായി കേരളാ കോൺഗ്രസ് (എം)

പല ബാങ്ക് ഭരണസമിതികളും സിപിഎം കുത്തകയായി മാറ്റിയെന്ന് വിമർശനം

MediaOne Logo

Web Desk

  • Published:

    29 Sep 2024 1:20 AM GMT

kerala congress M
X

കോട്ടയം: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിൽ സിപിഎം അവഗണിക്കുന്നതായി കേരളാ കോൺഗ്രസ് (എം). അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതാണ് അതൃപ്തിയ്ക്ക് കാരണം. പല ബാങ്ക് ഭരണസമിതികളും സിപിഎം കുത്തകയായി മാറ്റിയെന്നും വിമർശനമുണ്ട്.

സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുകളിലെ പരിഗണനയെ ചൊല്ലി സിപിഎമ്മുമായി അകൽച്ചയിലാണ് കേരളാ കോൺഗ്രസ് (എം). പാർട്ടിക്ക് സ്വാധീനമുള്ള പാലായിലും കടുത്തുരുത്തിയിലും സിപിഎ മ്മിന് അർഹിക്കുന്നതിനേക്കാൾ പ്രാതിനിധ്യം നൽകി. കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂർ മണ്ഡലങ്ങളിൽ ബാങ്ക് തെരഞ്ഞെടുപ്പുകളിൽ അർഹമായ പ്രാതിനിധ്യം കേരളാ കോൺഗ്രസിന് ലഭിച്ചില്ല.

കുമരകം, തിരുവാർപ്പ്, കാരപ്പുഴ, പനച്ചിക്കാട് ബാങ്ക് ഭരണ സമിതികൾ സിപിഎം കുത്തകയാക്കിയതായും കേരളാ കോൺഗ്രസിന് അഭിപ്രായമുണ്ട്. സീറ്റ് വിഭജനത്തിൽ സിപിഎമ്മിന്റെ ഏകപക്ഷീയമായ നീക്കം തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമോയെന്നതും കേരളാ കോൺഗ്രസിൻ്റെ ആശങ്കയ്ക്ക് കാരണമാണ്.

എന്നാൽ, മുന്നണിയിൽ ഭിന്നതയുണ്ടെന്ന വാർത്ത പാർട്ടി ജില്ലാ നേതൃത്വം തള്ളി. സിപിഎമ്മിൻ്റെ രാജ്യസഭാ സീറ്റു പോലും വീട്ടു നൽകി കേരളാ കോൺഗ്രസിന് പരിഗണന നൽകിയത് ചൂണ്ടിക്കാട്ടിയാണ് സിപിഎം ആരോപണങ്ങളെ പ്രതിരോധിക്കുന്നത്.

TAGS :

Next Story