വീണ്ടും കോവിഡ്; സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും ആയിരത്തിന് മുകളിൽ കേസുകൾ
രണ്ടരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു. തുടർച്ചയായ രണ്ടാം ദിവസവും ആയിരത്തിന് മുകളിലെത്തി കോവിഡ് കേസുകൾ. 1300 കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്
രണ്ടരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. സംസ്ഥാനത്ത് ഇന്നലെ 1, 197 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 7.7 ശതമാനമായി ഉയർന്നു.
മാർച്ച് 15 നാണ് സംസ്ഥാനത്ത് അവസാനമായി പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നത്. ഏപ്രിൽ മൂന്നാം വാരത്തോട് കൂടി സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം ഇരുനൂറിൽ താഴെയായിരുന്നു. സംസ്ഥാനത്തെ ആക്ടീവ് കേസുകൾ 5,728 ആയി ഉയർന്നു. എറണാകുളത്തും തിരുവനന്തപുരത്തുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
പുതിയ അധ്യയന വർഷം കൂടി ആരംഭിക്കാനിരിക്കെ കേസുകൾ ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ജില്ലകൾക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16