Quantcast

കേരളത്തില്‍ 12,118 പേര്‍ക്കുകൂടി കോവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10.66

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകൾ പരിശോധിച്ചു. ടി.പി.ആർ 24ന് മുകളിലുള്ളത് 24 പ്രദേശങ്ങൾ

MediaOne Logo

Web Desk

  • Updated:

    2021-06-26 13:14:29.0

Published:

26 Jun 2021 12:45 PM GMT

കേരളത്തില്‍ 12,118 പേര്‍ക്കുകൂടി കോവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10.66
X

കേരളത്തിൽ ഇന്ന് 12,118 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകളാണ് പരിശോധിച്ചത്. 11,124 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,01,102; ആകെ രോഗമുക്തി നേടിയവർ 27,63,616. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 12,817 ആയി.

റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി പി.സി.ആർ, ആർ.ടി എൽ.എ.എം.പി, ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 2,26,20,276 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. തിരുവനന്തപുരം-1522, എറണാകുളം-1414, മലപ്പുറം-1339, തൃശൂർ-1311, കൊല്ലം-1132, കോഴിക്കോട്-1054, പാലക്കാട് -921, ആലപ്പുഴ-770, കാസർകോട്-577, കോട്ടയം-550, കണ്ണൂർ-535, ഇടുക്കി-418, പത്തനംതിട്ട-345, വയനാട്-230 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 59 പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 11,394 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 599 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം-1426, എറണാകുളം-1372, മലപ്പുറം-1291, തൃശൂർ-1304, കൊല്ലം-1121, കോഴിക്കോട്-1035, പാലക്കാട്-543, ആലപ്പുഴ-761, കാസർകോട്്-568, കോട്ടയം-519, കണ്ണൂർ-487, ഇടുക്കി-411, പത്തനംതിട്ട-332, വയനാട്-224 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

66 ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചു. കണ്ണൂർ-14, പാലക്കാട്-10, തിരുവനന്തപുരം-ഒൻപത്, കാസർഗോഡ്-ഏഴ്, പത്തനംതിട്ട-ആറ്, കൊല്ലം, എറണാകുളം-അഞ്ച് വീതം, തൃശൂർ-നാല്, കോട്ടയം, വയനാട്-രണ്ടുവീതം, മലപ്പുറം, കോഴിക്കോട്-ഒരുവീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,124 പേർ രോഗമുക്തി നേടി. തിരുവനന്തപുരം-1451, കൊല്ലം-1108, പത്തനംതിട്ട-481, ആലപ്പുഴ-672, കോട്ടയം-752, ഇടുക്കി -461, എറണാകുളം-1174, തൃശൂർ-1194, പാലക്കാട്-1031, മലപ്പുറം-1006, കോഴിക്കോട്-821, വയനാട്-177, കണ്ണൂർ-460, കാസർകോട്- 336 എന്നിങ്ങനെയാണ് രോഗമുക്തി. ഇതോടെ 1,01,102 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,63,616 പേർ ഇതുവരെ കോവിഡിൽനിന്ന് മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,96,863 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,70,565 പേർ വീട്/ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലും 26,298 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,943 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആർ എട്ടിനുതാഴെയുള്ള 313, എട്ടിനും 16നും ഇടയ്ക്കുള്ള 545, 16നും 24നും ഇടയ്ക്കുള്ള 152, 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആർ അടിസ്ഥാനമാക്കി പരിശോധനയും വർധിപ്പിക്കും.

TAGS :
Next Story