Quantcast

16 കടന്ന് ടിപിആര്‍; 20,224 പേര്‍ക്ക് കോവിഡ്, 99 മരണം

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.94 ആണ്. 17,142 പേര്‍ രോഗമുക്തി നേടി. 414 വാര്‍ഡുകളില്‍ ഡബ്ല്യുഐപിആര്‍ എട്ടിന് മുകളിലാണ്

MediaOne Logo

Shaheer

  • Published:

    20 Aug 2021 12:40 PM GMT

16 കടന്ന് ടിപിആര്‍; 20,224 പേര്‍ക്ക് കോവിഡ്, 99 മരണം
X

സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.94 ആണ്. 17,142 പേര്‍ രോഗമുക്തി നേടി. 1,82,285 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗമുക്തി നേടിയവര്‍ 35,84,634. 414 വാര്‍ഡുകളില്‍ ഡബ്ല്യുഐപിആര്‍ എട്ടിന് മുകളിലാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 19,345 ആയി.

തൃശൂര്‍ 2,795, എറണാകുളം 2,707, കോഴിക്കോട് 2,705, മലപ്പുറം 2,611, പാലക്കാട് 1,528, കൊല്ലം 1,478, ആലപ്പുഴ 1,135, കോട്ടയം 1,115, കണ്ണൂര്‍ 1,034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍കോട് 440 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 3,00,73,530 സാംപിളുകളാണ് പരിശോധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 137 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 19,205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 785 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 2,776, എറണാകുളം 2,659, കോഴിക്കോട് 2,665, മലപ്പുറം 2,481, പാലക്കാട് 1,042, കൊല്ലം 1,470, ആലപ്പുഴ 1,119, കോട്ടയം 1,049, കണ്ണൂര്‍ 918, തിരുവനന്തപുരം 811, പത്തനംതിട്ട 764, വയനാട് 506, ഇടുക്കി 511, കാസര്‍കോട് 434 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 22, പാലക്കാട് 21, വയനാട് 12, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ എട്ടു വീതം, എറണാകുളം ആറ്, കോഴിക്കോട്, കാസര്‍കോട് നാലു വീതം, മലപ്പുറം രണ്ട്, തിരുവനന്തപുരം, ഇടുക്കി ഒന്നു വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,142 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1,096, കൊല്ലം 822, പത്തനംതിട്ട 805, ആലപ്പുഴ 1,346, കോട്ടയം 802, ഇടുക്കി 303, എറണാകുളം 1,507, തൃശൂര്‍ 2,492, പാലക്കാട് 2,363, മലപ്പുറം 2,115, കോഴിക്കോട് 1,525, വയനാട് 292, കണ്ണൂര്‍ 1065, കാസര്‍കോട് 609 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 1,82,285 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,84,634 പേര്‍ ഇതുവരെ കോവിഡില്‍നിന്ന് മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,91,871 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,64,919 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും 26,952 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2,121 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യുഐപിആര്‍ എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

TAGS :
Next Story