Quantcast

ഇന്ന് 19,688 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71

296 തദ്ദേശസ്വയംഭരണ പ്രദേശങ്ങളില്‍ ഡബ്ല്യു.ഐ.പി.ആര്‍ ഏഴിന് മുകളില്‍

MediaOne Logo

Web Desk

  • Updated:

    2021-09-06 12:40:46.0

Published:

6 Sep 2021 12:34 PM GMT

ഇന്ന് 19,688 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71
X

കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,823 സാമ്പിളുകളാണ് പരിശോധിച്ചത്. 16.71 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെ ആകെ 3,25,08,136 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ(ഡബ്ല്യു.ഐ.പി.ആര്‍) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുണ്ട്. അതില്‍ 81 എണ്ണം നഗരപ്രദേശങ്ങളിലും 215 എണ്ണം ഗ്രാമപ്രദേശങ്ങളിലുമാണുള്ളത്.

തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, വയനാട് 694, പത്തനംതിട്ട 670, ഇടുക്കി 506, കാസര്‍കോട് 367 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 21,631 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 18,602 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 894 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വയനാട് 17, പാലക്കാട് 10, പത്തനംതിട്ട, കണ്ണൂര്‍ ഒന്‍പത് വീതം, തൃശൂര്‍ എട്ട്, കാസര്‍കോട് ഏഴ്, കൊല്ലം, കോട്ടയം, എറണാകുളം അഞ്ചുവീതം, ആലപ്പുഴ നാല്, തിരുവനന്തപുരം രണ്ട് എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,561 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2085, കൊല്ലം 2640, പത്തനംതിട്ട 1358, ആലപ്പുഴ 1836, കോട്ടയം 2555, ഇടുക്കി 766, എറണാകുളം 2842, തൃശൂര്‍ 2528, പാലക്കാട് 2122, മലപ്പുറം 3144, കോഴിക്കോട് 3439, വയനാട് 974, കണ്ണൂര്‍ 1743, കാസര്‍കോട് 529 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 2,38,782 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,66,557 പേര്‍ ഇതുവരെ കോവിഡില്‍നിന്ന് മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,20,739 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,87,582 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനിലും 33,157 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2463 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോവിഡ്-19 വിശകലന റിപ്പോര്‍ട്ട്

* സെപ്റ്റംബര്‍ അഞ്ചുവരെ വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 75% പേര്‍ക്ക് ഒരു ഡോസ് വാക്സിന്‍ നല്‍കി (2,16,08,979).

* സെപ്റ്റംബര്‍ അഞ്ചുവരെ വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 28% പേര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍കി (80,27,122)

* 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 92 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 48% പേര്‍ക്ക് രണ്ട് ഡോസും വാക്സിനേഷന്‍ സംസ്ഥാനം നല്‍കി.

* കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍നിന്നും ഗുരുതരമായ അസുഖത്തില്‍നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നുണ്ട്.

* നിലവില്‍ ചികിത്സയിലുള്ള കേസുകളില്‍ 12.82% ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ മാത്രമാണ് പ്രവേശിപ്പിക്കുന്നത്.

* ചികിത്സയിലുള്ള കേസുകളില്‍ 1% ല്‍ താഴെ മാത്രമാണ് ഐസിയുവിലുള്ളത്.

* കോവിഡ് പോസിറ്റീവായ മറ്റ് അനുബന്ധ രോഗമുള്ള ആളുകള്‍ വീട്ടില്‍ താമസിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിലയിരുത്തി.

TAGS :

Next Story