Quantcast

കമ്പനി ഉല്‍പാദനം നിര്‍ത്തി; കേരള ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങിയവർ ദുരിതത്തിൽ

സ്പെയർ പാർട്സുകളും സർവീസുകളും കിട്ടാതായതോടെ ഓട്ടോകളിൽ ഭൂരിഭാഗവും കട്ടപ്പുറത്തായി

MediaOne Logo

Web Desk

  • Updated:

    2023-04-14 01:20:06.0

Published:

14 April 2023 12:53 AM GMT

electric auto
X

ഇലക്ട്രിക് ഓട്ടോ

വയനാട്: സർക്കാർ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് പുറത്തിറക്കിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങിയ ഉപഭോക്താക്കൾ ദുരിതത്തിൽ. കമ്പനി ഇലക്ട്രിക് ഓട്ടോ ഉൽപാദനം നിർത്തിയതും സർവീസ് സ്റ്റേഷനുകൾ പ്രവർത്തനം അവസാനിപ്പിച്ചതുമാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയായത്. സ്പെയർ പാർട്സുകളും സർവീസുകളും കിട്ടാതായതോടെ ഓട്ടോകളിൽ ഭൂരിഭാഗവും കട്ടപ്പുറത്തായി.

സംസ്ഥാന സർക്കാർ വലിയ പരസ്യം നൽകി പുറത്തിറക്കിയതാണെങ്കിലും ഇലക്ട്രിക് ഓട്ടോ വാങ്ങിയവരെല്ലാം സംസ്ഥാനത്താകെ ആശയറ്റ നിലയിലാണ് ഇപ്പോൾ. വലിയ വില നൽകിയും ലോണെടുത്തും വാങ്ങിയ ഓട്ടോകൾ കട്ടപ്പുറത്തായതോടെ കടുത്ത സാമ്പത്തിക പ്രയാസത്തിലാണ് ഓട്ടോ ഉടമകൾ.

KAL എന്ന പൊതുമേഖലാ സ്ഥാപനമാണ് ഇലക്ട്രിക് ഓട്ടോ പുറത്തിറക്കിയതെങ്കിലും സ്വകാര്യ കമ്പനികളായിരുന്നു വിതരണക്കാർ. എല്ലാ ജില്ലകളിലും സർവ്വീസ് കേന്ദ്രങ്ങൾ ഉണ്ടാകുമെന്ന വാഗ്ദാനം വിശ്വസിച്ചാണ് ആളുകൾ ഓട്ടോ വാങ്ങിയത്. ആദ്യം വാങ്ങിയവർ പരാതിയുമായി രംഗത്തു വന്നതോടെ കമ്പനി ഉല്പാദനം തന്നെ നിർത്തി. മുഖ്യമന്ത്രിക്കും വ്യവസായ വകുപ്പു മന്ത്രിക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. സ്പെയർ പാർട്സും സർവീസും ഇല്ലെങ്കിൽ ഇലക്ട്രിക് ഓട്ടോകൾ കമ്പനി തിരിച്ചെടുക്കണമെന്നും മുടക്കിയ പണം തിരികെ നൽകണമെന്നും ഇവരാവശ്യപ്പെടുന്നു.



TAGS :

Next Story