Quantcast

സാമ്പത്തിക പ്രതിസന്ധി: ചെലവ് ചുരുക്കാൻ ധനവകുപ്പിന്റെ നിർദേശം

ഉത്തരവ് ലംഘിച്ചാൽ പണം ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കുമെന്നും ധനവകുപ്പ് മുന്നറിയിപ്പ് നൽകി.

MediaOne Logo

Web Desk

  • Published:

    21 Aug 2023 2:57 PM

kerala economic crisis
X

തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ചെലവ് ചുരുക്കാൻ ധനവകുപ്പിന്റെ നിർദേശം. സർക്കാർ, അർധസർക്കാർ, തദ്ദേശ സ്ഥാപനങ്ങൾക്കാണ് നിർദേശം. ഉത്തരവ് ലംഘിച്ചാൽ പണം ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു.

ചെലവ് ചുരുക്കണമെന്ന് ധനവകുപ്പ് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് പലയിടത്തും പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. സെമിനാറുകൾ അടക്കമുള്ള പരിപാടികൾ നക്ഷത്ര ഹോട്ടലുകളിലും മറ്റും നടത്തുന്നത് ധനവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമിതമായി പണം ചെലവഴിച്ചാൽ പലിശയടക്കം ഈടാക്കുമെന്ന മുന്നറിയിപ്പുമായി ധനവകുപ്പ് ഉത്തരവിറക്കിയത്.

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ട്രഷറികളിൽ അടക്കം കടുത്ത നിയന്ത്രണങ്ങളാണ് നിലനിൽക്കുന്നത്. ട്രഷറികളിൽ അഞ്ച് ലക്ഷത്തിൽ കൂടുതലുള്ള ബില്ലുകൾ മാറണമെങ്കിൽ ധനവകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങണമെന്നാണ് നിർദേശം.

TAGS :

Next Story