സ്വർണക്കടത്ത് കേസ്: മൻസൂറിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു
ദുബൈയിൽ ഒളിവിൽ കഴിയവെയാണ് മുഹമ്മദ് മൻസൂർ എൻഐഎ സംഘത്തിന്‍റെ പിടിയിലായത്
നയതന്ത്ര ബാഗ് ഉപയോഗിച്ചുള്ള സ്വർണക്കടത്തു കേസിൽ പ്രതിയായ മുഹമ്മദ് മൻസൂറിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.
നേരത്തെ എൻഐഎ കൊച്ചി യൂനിറ്റാണ് ഓമശ്ശേരി കല്ലുരുട്ടി സ്വദേശിയായ മൻസൂറിനെ അറസ്റ്റ് ചെയ്തത്. ദുബൈയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. യുഎഇയിൽനിന്ന് കൊച്ചിയിലെത്തിച്ച ശേഷമാണ് കസ്റ്റഡിയിൽ വിട്ടത്.
നേരത്തെ കേസിൽ അറസ്റ്റിലായ റമീസിന്റെ സഹായിയാണ് മൻസൂർ. കേസന്വേഷണം പുരോഗമിക്കുന്നതിനിടെ ഒളിവിൽപോകുകയായിരുന്നു. മറ്റു പ്രതികളുമായി ചേർന്ന് മൻസൂർ ഗൂഢാലോചന നടത്തിയതായി എൻഐഎ പറയുന്നു. സ്വർണം വിവിധ ഉപകരണങ്ങളിൽ ഒളിപ്പിച്ച് കയറ്റിയയക്കുന്നതിനുള്ള രൂപത്തിലേക്കു മാറ്റുന്നതിനുള്ള ഉത്തരവാദിത്തം മൻസൂറിനായിരുന്നു. വ്യാജ ബില്ലുകൾ സൃഷ്ടിച്ച ശേഷമാണ് സ്വർണം കാർഗോ ടെർമിനലുകളിലേക്ക് കൊണ്ടുവന്നതെന്നും എൻഐഎ പറയുന്നു.
Next Story
Adjust Story Font
16