Quantcast

ഗവർണറെ നേരിടാനൊരുങ്ങി സർക്കാർ; നയപ്രഖ്യാപന പ്രസംഗം നീട്ടി വെച്ച് നിയമസഭ ചേരാൻ ആലോചന

സമ്മേളനം അടുത്ത വർഷത്തേക്ക് നീണ്ടു പോകുന്നതോടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാമെന്ന് കണക്കുകൂട്ടൽ

MediaOne Logo

Web Desk

  • Updated:

    2022-11-12 04:57:35.0

Published:

12 Nov 2022 1:03 AM GMT

ഗവർണറെ നേരിടാനൊരുങ്ങി സർക്കാർ; നയപ്രഖ്യാപന പ്രസംഗം നീട്ടി വെച്ച് നിയമസഭ ചേരാൻ ആലോചന
X

തിരുവനന്തപുരം: സർക്കാരുമായി ഇടഞ്ഞ് നിൽക്കുന്ന ഗവർണറോട് വിട്ടുവീഴ്ച വേണ്ടെന്ന തീരുമാനത്തിലുറച്ച് സിപിഎം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവെച്ച് നിയമസഭാ സമ്മേളനം നടത്തുന്നതിന് സർക്കാർ നിയമവശങ്ങൾ പരിശോധിച്ച് വരികയാണ്. പുതിയ വർഷത്തിലെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങണമെന്നാണ് ചട്ടം. തലേവർഷം ആരംഭിച്ച സമ്മേളനം പുതിയ വർഷത്തിലും തുടർന്നാൽ ഇത് തത്കാലത്തേക്ക് ഒഴിവാക്കാം.

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കിയുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിടാനുള്ള സാധ്യത സർക്കാർ കാണുന്നില്ല. അത് കൊണ്ട് നിയമസഭ സമ്മേളനം വിളിക്കാനാണ് തീരുമാനം. ഡിസംബർ അഞ്ച് മുതൽ 15 വരെ സഭാസമ്മേളനം ചേരാനാണ് നീക്കം. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സമ്മേളനം 15ന് പിരിയാതെ താൽക്കാലികമായി നിർത്തിവെച്ച് ക്രിസ്മസിന് ശേഷം വീണ്ടും ചേർന്ന് ജനുവരി വരെ തുടരാനാണ് ആലോചന. ഇതോടെ നയപ്രഖ്യാപന പ്രംസഗത്തിൽ നിന്ന് ഗവർണറെ സർക്കാരിന് തത്കാലത്തേക്ക് ഒഴിവാക്കാൻ കഴിയും.

1990ൽ നായനാർ സർക്കാരുമായി ഇടഞ്ഞ ഗവർണർ രാം ദുലാരി സിൻഹയെ ഒഴിവാക്കാൻ ഇതേതന്ത്രം പ്രയോഗിച്ചിരുന്നു.1989 ഡിസംബർ 17ന് ആരംഭിച്ച സമ്മേളനം 1990 ജനുവരി രണ്ട് വരെ തുടരുകയായിരുന്നു. തെലങ്കാന ,പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ ഗവർണറെ നയപ്രഖ്യാപനപ്രസംഗത്തിൽ നിന്ന് ഒഴിവാക്കിയതും സർക്കാർ പരിഗണിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ നയപ്രഖ്യാപനപ്രസംഗത്തിൽ ഒപ്പിടാതെ അവസാന നിമിഷം പിടിച്ച് വച്ച് സർക്കാരിനെ ഭരണഘടനപ്രതിസന്ധിയുടെ വക്കോളം ഗവർണർ എത്തിച്ചിരിന്നു. സമാനമായ അവസ്ഥ സംസ്ഥാനസർക്കാർ ഇത്തവണയും പ്രതീക്ഷിക്കുന്നുണ്ട്. ആ പ്രതിസന്ധി ഒഴിവാക്കാൻ വേണ്ടി കൂടിയാണ് നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കിയുള്ള നീക്കങ്ങളിലേക്ക് സർക്കാർ കടക്കുന്നത്

TAGS :

Next Story