Quantcast

എക്‌സൈസ് ഇൻസ്‌പെക്ടർമാർക്ക് 9 എംഎം പിസ്റ്റൾ വാങ്ങുന്നു

എക്സൈസ് വകുപ്പിൽ ഉപയോഗിച്ചുവരുന്ന 32 എംഎം പിസ്റ്റളുകൾ കാലഹരണപ്പെട്ടതാണെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ പിസ്റ്റൾ വാങ്ങാൻ തീരുമാനിച്ചതെന്ന് എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ

MediaOne Logo

Web Desk

  • Published:

    8 Nov 2021 3:57 PM GMT

എക്‌സൈസ് ഇൻസ്‌പെക്ടർമാർക്ക് 9 എംഎം പിസ്റ്റൾ വാങ്ങുന്നു
X

എക്‌സൈസ് ഇൻസ്‌പെക്ടർമാർക്കായി 9 എംഎം പിസ്റ്റളുകൾ വാങ്ങുന്നു. എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇൻസ്പെക്ടർമാർ മുതലുള്ള എക്സൈസ് ഉദ്യോഗസ്ഥർക്ക് ഉപയോഗിക്കാനായി പിസ്റ്റൾ വാങ്ങുന്നതെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

നിലവിൽ എക്സൈസ് വകുപ്പിൽ ഉപയോഗിച്ചുവരുന്ന 32 എംഎം പിസ്റ്റളുകൾ കാലഹരണപ്പെട്ടതാണെന്ന് പിസ്റ്റൾ സെലക്ഷൻ കമ്മിറ്റി വിലയിരുത്തിയതിനെ തുടർന്നാണ് പുതിയ നടപടി. ഭാവിയിൽ ഈ പിസ്റ്റളുകൾക്ക് വേണ്ട തിരകൾ ലഭ്യമാകാതെ വരുമെന്നും സമിതി അഭിപ്രായപ്പെട്ടിരുന്നു. ഉപയോഗിക്കാൻ കൂടുതൽ എളുപ്പമുള്ളതും നിലവാരമുള്ളതുമായതിനാലാണ് 9 എം.എം പിസ്റ്റളുകൾ വാങ്ങാൻ തീരുമാനിച്ചതെന്നാണ് മന്ത്രി അറിയിച്ചത്.

നേരത്തെ ഓർഡൻസ് ഫാക്ടറിയിൽ 32 എംഎം മോഡൽ പിസ്റ്റൾ മാത്രമാണ് ലഭ്യമായിരുന്നത്. അതിനാലാണ് എക്സൈസ് വകുപ്പ് ആ മോഡൽ പിസ്റ്റൾ വാങ്ങിയത്. ഇഷാപൂരിലെ ഓർഡൻസ് ഫാക്ടറിയിൽ നിലവിൽ 9 എംഎം പിസ്റ്റൾ ഓട്ടോ ലഭ്യമാണ്. ഓർഡൻസ് ഫാക്ടറി ബോർഡിനോടും ഇഷാപൂർ ഓർഡൻസ് ഫാക്ടറിയോടും ഈ പിസ്റ്റളുകൾ വാങ്ങാനുള്ള പെർഫോമ ഇൻവോയിസ് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story