Quantcast

മുണ്ടക്കൈ ദുരിതാശ്വാസം: സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

പ്രതിപക്ഷ സംഘടനകളുടെ എതിർപ്പിനിടയിലാണു തീരുമാനം

MediaOne Logo

Web Desk

  • Updated:

    2024-09-24 18:23:25.0

Published:

24 Sep 2024 5:07 PM GMT

Kerala State Government Extends Salary Challenge for Mundakkai Landslide Relief to September, Wayanad landslide,
X

തിരുവനന്തപുരം: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതാശ്വാസത്തിനു വേണ്ടിയുള്ള സാലറി ചലഞ്ച് നീട്ടി സംസ്ഥാന സർക്കാർ. ചലഞ്ചിൽ സമ്മതപത്രം നൽകാനുള്ള സമയപരിധിയാണു നീട്ടിയിരിക്കുന്നത്. സെപ്റ്റംബറിലെ ശമ്പളത്തിൽനിന്ന് സംഭാവന നൽകാമെന്ന് ധനവകുപ്പ് ഉത്തരവിറക്കി.

പ്രതിപക്ഷ സംഘടനകളുടെ എതിർപ്പിനിടയിലാണു തീരുമാനം. ആഗസ്റ്റ് മാസത്തെ ശമ്പളത്തിൽനിന്ന് ചലഞ്ചിൽ നൽകുന്ന തുക കുറയ്ക്കാനായിരുന്നു ആദ്യ ഉത്തരവ്. പല ജീവനക്കാർക്കും സമ്മതപത്രം നൽകാൻ സാധിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് സമയപരിധി നീട്ടിയതെന്ന് ഉത്തരവിൽ പറയുന്നു. ഇതേ ആവശ്യവുമായി നിരവധി അപേക്ഷകൾ ലഭിച്ചിരുന്നു. ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാണു നടപടിയെന്നും ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ ആഗസ്റ്റ് 16നാണ് മുണ്ടക്കൈ ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായുള്ള സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സർക്കാർ ഔദ്യോഗിക ഉത്തരവിറക്കിയത്. 'റീബിൽഡ് വയനാട്' പദ്ധതിയിലേക്ക് ചുരുങ്ങിയത് അഞ്ചു ദിവസത്തെ ശമ്പളം സംഭാവനയായി നൽകണമെന്നാണ് ഉത്തരവിൽ നിർദേശിച്ചിരുന്നത്. സാലറി ചലഞ്ച് വഴി കിട്ടുന്ന തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. തുക നൽകുന്നവർ പരമാവധി മൂന്ന് ഗഡുക്കളായി നൽകണം. അഞ്ചിൽ കൂടുതൽ ദിവസം സംഭാവന നൽകുന്നവർ ഒരു മാസം ചുരുങ്ങിയത് രണ്ട് ദിവസത്തെ ശമ്പളം നൽകണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Summary: Kerala Government extends salary challenge for Mundakkai landslide relief

TAGS :

Next Story