Quantcast

സുപ്രിംകോടതി വിശുദ്ധ പശുവെന്ന് കേരള ഗവർണർ

പെൻഷൻ കൊടുക്കാൻ നിവർത്തിയില്ലാത്ത സർക്കാർ ധൂർത്ത് നടത്തുകയാണെന്നും പ്രശ്ന പരിഹാരത്തിന് സർക്കാർ ധൂർത്ത് നിർത്തുകയാണ് വേണ്ടതെന്നും ഗവർണർ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    10 Nov 2023 11:07 AM GMT

Kerala Governor, Supreme Court is holy cow, latest malayalam news, കേരള ഗവർണർ, സുപ്രീം കോടതി വിശുദ്ധ പശുവാണ്, ഏറ്റവും പുതിയ മലയാളം വാർത്ത,
X

കൊച്ചി: സുപ്രിംകോടതി വിശുദ്ധ പശുവെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രിം കോടതി നിർദേശങ്ങൾ പാലിക്കുമെന്നും ഇത് വരെ കോടതിയിൽ നടന്നത് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.


നിയമസഭയിൽ ധനബില്ല് അവതരിപ്പിക്കാൻ ഗവർണറുടെ അനുമതി നേരത്ത വാങ്ങണമെന്നാണ് ചട്ടം. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന് ഭരണഘടനയെ ചവറ്റുകൊട്ടയിൽ എറിയാൻ പറ്റില്ല. തനിക്ക് നിയമം ലംഘിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സർക്കാരിനെതിരെ ഗവർണർ വീണ്ടും വിമർശനമുയർത്തി. പെൻഷൻ കൊടുക്കാൻ നിവർത്തിയില്ലാത്ത സർക്കാർ ധൂർത്ത് നടത്തുകയാണെന്നും പ്രശ്ന പരിഹാരത്തിന് സർക്കാർ ധൂർത്ത് നിർത്തുകയാണ് വേണ്ടതെന്നും ഗവർണർ പറഞ്ഞു.


രണ്ട് വർഷം മാത്രം കാലാവധി തികച്ച മന്ത്രിമാരുടെ സ്റ്റാഫിന്റെ പെൻഷൻ ആദ്യം നിർത്തട്ടെയെന്നും പ്രശ്ന പരിഹാരത്തിന് സർക്കാർ ഭരണ ഘടന അനുസൃതമായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ഇടപെടലുകളിൽ നിന്ന് സർവകലാശാലകളെ രക്ഷിക്കണമെന്നും ഗവർണർ പറഞ്ഞു.

TAGS :

Next Story