Quantcast

നിത്യചെലവിന് പണമില്ല; സർക്കാറിൽ നിന്ന് വായ്പയെടുത്ത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം

കോവിഡ് കാലത്തെ പ്രതിസന്ധി ക്ഷേത്രവരുമാനത്തെയും ബാധിച്ചു

MediaOne Logo

Web Desk

  • Updated:

    2022-01-05 07:13:36.0

Published:

5 Jan 2022 6:30 AM GMT

നിത്യചെലവിന് പണമില്ല; സർക്കാറിൽ നിന്ന് വായ്പയെടുത്ത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം
X

ശതകോടികളുടെ ആസ്തിയുള്ള ശ്രീപദ്മനാഭസ്വാമി ക്ഷേത്രം നിത്യചെലവിനായി കടമെടുക്കുന്നു. കോവിഡ് കാലത്ത് ഭക്തരുടെ വരവ് കുറഞ്ഞത് വരുമാനത്തെ ബാധിച്ചിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ രണ്ടുകോടി രൂപ പലിശരഹിത വായ്പയായി നൽകിയെന്നും 'മാതൃഭൂമി' റിപ്പോർട്ട് ചെയ്യുന്നു.

പ്രതിദിന ചെലവുകൾ, ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവ നൽകാൻ കഴിയാത്ത അവസ്ഥയാണെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 10 കോടി രൂപ വായ്പയായി അനുവദിക്കണമെന്നും ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ ആവശ്യപ്പെട്ടിരുന്നു. 2021 മേയിലാണ് ഇതുസംബന്ധിച്ച് കത്ത് നൽകിയിരുന്നത്. എന്നാൽ ഇപ്പോഴാണ് ധനകാര്യവകുപ്പിന്റെ പ്രത്യേക അനുമതിയോടെ തുക അനുവദിച്ചത്. നിത്യചെലവുകൾ ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവക്കായി ദിവസവും നാലു ലക്ഷം രൂപ ചെലവ് വരുന്നുണ്ട്. എന്നാൽ മണ്ഡലകാലമായിട്ടുപോലും രണ്ടരലക്ഷം രൂപയാണ് ഇപ്പോൾ ദിവസവും ലഭിക്കുന്നത്.

TAGS :

Next Story