പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ കേരളം കോടതിയെ സമീപിച്ചിട്ടുണ്ട്: മുഖ്യമന്ത്രി
പല നിയമ നിർമ്മാണവും കേന്ദ്ര സർക്കാർ നടത്തിയത് ഫെഡറലിസത്തിന്റെ തത്വങ്ങൾ മാനിക്കാതെയാണെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: പൗരത്വ നിയമേ ഭേദഗതിക്കതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല നിയമ നിർമ്മാണവും കേന്ദ്ര സർക്കാർ നടത്തിയത് ഫെഡറലിസത്തിന്റെ തത്വങ്ങൾ മാനിക്കാതെയാണെന്നും ഇതിനെതിരെ നയപ്രഖ്യാപനത്തിൽ വ്യക്തമായ നിലപാടെടുത്തുവെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
"മതനിരപേക്ഷതയും ഫെഡറലിസവും അസാധാരണമായ വെല്ലുവിളിയാണ് നേരിടുന്നത്. അതിന് നേതൃത്വം നൽകുന്നവരാണ് ഭരണഘടനാ പദവിയിൽ. പൗരത്വ ഭേദഗതിക്കെതിരെ കേരളം സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. പല നിയമനിർമാണവും ഫെഡറലിസത്തിന്റെ തത്വങ്ങൾ മാനിക്കാതെയാണ് കേന്ദ്രം നടപ്പിലാക്കുന്നത്". മുഖ്യമന്ത്രി പറഞ്ഞു
ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന സർക്കാർ നയപ്രഖ്യാപന പ്രസംഗത്തിൽ കാര്യമായൊന്നും പറഞ്ഞില്ല എന്ന് പ്രതിപക്ഷത്തിന്റെ വിമർശനമുയർന്നിരുന്നു. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിന് താല്പര്യമില്ല എന്ന തരത്തിലായിരുന്നു വിമർശനം. ഇതിന് മറുപടിയെന്ന നിലയിലാണ് പൗരത്വ നിയമ ഭേദഗതിയിൽ സംസ്ഥാനത്തിന്റെ തീരുമാനം മുഖ്യമന്ത്രി അറിയിച്ചത്.
Adjust Story Font
16