ജനപ്രതിനിധികൾ പ്രതിയായ 36 കേസുകൾ അനുമതിയില്ലാതെ കേരളം പിൻവലിച്ചു
2020 സെപ്റ്റംബര്‍ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസുകള്‍ പിന്‍വലിച്ചത്
ജനപ്രതിനിധികൾ പ്രതിയായ 36 കേസുകൾ കേരളം പിൻവലിച്ചു. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെയാണ് കേസുകൾ പിൻവലിച്ചത്. 2020 സെപ്റ്റംബര്‍ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസുകള്‍ പിന്‍വലിച്ചത്. കേരളാ ഹൈക്കോടതി രജിസ്ട്രാറാണ് സുപ്രീംകോടതിക്ക് ഇതു സംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്.
ക്രിമിനല്‍ നടപടി ചട്ടത്തിലെ 321ആം വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നില്‍ നിന്ന് 16 കേസുകളും നാലില്‍ നിന്ന് 10 കേസുകളുമാണ് പിന്‍വലിച്ചത്. തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് അഞ്ച് കേസുകളും കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് നാല് കേസുകളും മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ഒരു കേസും അനുമതിയില്ലാതെ പിന്‍വലിച്ചു.
ഹൈക്കോടതി അനുമതിയില്ലാതെ ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇങ്ങനെ കേസുകള്‍ പിന്‍വലിച്ചാല്‍ വിവരങ്ങള്‍ സുപ്രീം കോടതിയെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്. ഇതുപ്രകാരമാണ് ഹൈക്കോടതി രജിസ്ട്രോര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. 381 കേസുകളുടെ വിചാരണ പുരോഗമിക്കുകയാണെന്നും ഹൈക്കോടതി രജിസ്ട്രോര്‍ സുപ്രീം കോടതിയെ അറിയിച്ചു.
Adjust Story Font
16