'ആര്‍.എസ്.എസിനെ നിരോധിക്കണം': സംസ്ഥാന പൊലീസ് മേധാവിക്ക് അഭിഭാഷകന്‍റെ പരാതി
ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി.ആറാണ് പരാതി നല്‍കിയത്.
കേരളത്തില്‍ ആര്‍.എസ്.എസിനെ നിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് അഭിഭാഷകന്‍റെ പരാതി. ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി ആറാണ് പരാതി നല്‍കിയത്.
ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതാണ് ലക്ഷ്യമെന്ന് വിജയദശമി ദിനത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പ്രഖ്യാപിച്ചത് അടക്കമുള്ള കാര്യങ്ങള്‍ പരാതിയിൽ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആര്‍.എസ്.എസ് മേധാവിയുടെ പരാമര്‍ശത്തിലടങ്ങിയ വിദ്വേഷത്തെ വിമര്‍ശിച്ചിട്ടുണ്ടെന്ന് അനൂപ് ചൂണ്ടിക്കാട്ടി.
ആലപ്പുഴയിലും പാലക്കാടും നടന്ന വര്‍ഗീയ കൊലപാതകങ്ങളിൽ ആര്‍.എസ്.എസുകാര്‍ പ്രതിസ്ഥാനത്തുള്ള കാര്യവും പരസ്യമായി ആയുധ പരിശീലനം നടത്തിയതിന് ആര്‍.എസ്.എസ് അനുബന്ധ സംഘടനയ്ക്ക് എതിരെ സംസ്ഥാനത്ത് നിലവിൽ കേസുള്ളതും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. ദേശവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസിനെ നിരോധിക്കണമെന്നാണ് ആവശ്യം. ആര്‍.എസ്.എസിനെതിരായ പ്രതികരണം ഫേസ് ബുക്ക് പോസ്റ്റിൽ പരിമിതപ്പെടുത്താതെ, ഭരണപരവും നിയമപരവുമായ നടപടി ക്രമങ്ങൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നുവെന്നും അനൂപ് വ്യക്തമാക്കി.
Adjust Story Font
16