Quantcast

മസാല ബോണ്ട്: ഐസകിന്റെയും കിഫ്ബിയുടെയും ഹരജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സമൻസ് ചോദ്യംചെയ്തുള്ള ഐസകിൻ്റെ ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ വീണ്ടും സമൻസ് അയച്ചത് എന്തിനാണെന്ന് ഇ.ഡി ഇന്ന് കോടതിയെ അറിയിക്കും

MediaOne Logo

Web Desk

  • Published:

    26 March 2024 1:17 AM GMT

Kerala HC to hear pleas of Thomas Isaac and KIIFB challenging ED summons in Masala bond case
X

കൊച്ചി: മസാല ബോണ്ട് കേസിൽ ഇ.ഡി സമൻസ് ചോദ്യംചെയ്തുള്ള തോമസ് ഐസകിന്റെയും കിഫ്ബിയുടെയും ഹരജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിൽ മാറ്റം വന്നതിനാൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന് പകരം ജസ്റ്റിസ് ടി.ആർ രവിയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക.

സമൻസ് ചോദ്യംചെയ്തുള്ള ഐസകിൻ്റെ ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ വീണ്ടും സമൻസ് അയച്ചത് എന്തിനാണെന്ന് ഇ.ഡി ഇന്ന് കോടതിയെ അറിയിക്കും. കഴിഞ്ഞ തവണ ഐസകിന്റെ ഹരജി പരിഗണിക്കവെ ഇക്കാര്യം അറിയിക്കാൻ ഇ.ഡി കൂടുതൽ സാവകാശം തേടിയിരുന്നു.

കിഫ്ബി സമർപ്പിച്ച രേഖകൾ പരിശോധിച്ചതിനുശേഷമാണ് പുതിയ സമൻസ് നൽകിയതെന്നാണ് ഇ.ഡിയുടെ വിശദീകരണം.

Summary: Kerala HC to hear pleas of Thomas Isaac and KIIFB challenging ED summons in Masala bond case

TAGS :

Next Story