കെ കെ ശൈലജ ടീച്ചര്‍ മന്ത്രിയാകില്ല
എം ബി രാജേഷ് സ്പീക്കറാകും.
രണ്ടാം പിണറായി വിജയന് മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊഴികെ എല്ലാം പുതുമുഖങ്ങള്‍. കഴിഞ്ഞ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഇത്തവണ മന്ത്രിസഭയിലില്ല. പകരം പാര്‍ട്ടി വിപ്പായി ശൈലജയെ തെരഞ്ഞെടുത്തു
നേരത്തെ പിണറായി വിജയനും കെ കെ ശൈലജയും മാത്രമാണ് പുതിയ മന്ത്രിസഭയിലെ പഴയമുഖങ്ങള്‍ എന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സമിതിയോഗങ്ങളിലാണ് ഇപ്പോള്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്. എം ബി രാജേഷ് സ്പീക്കറാകും.
കെ കെ ശൈലജയ്ക്കു പകരം ഇരിങ്ങാലക്കുടയില്‍ നിന്നുള്ള ആര് ബിന്ദുവിനെ ഉള്‍പ്പെടുത്താനാണ് സിപിഎം തീരുമാനം. വീണ ജോര്‍ജും മന്ത്രിയാകും.
Next Story
Adjust Story Font
16