സിദ്ധാർഥന്റെ മരണത്തിൽ പ്രതികളുടെ ജാമ്യഹരജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്നാണു ഹരജിക്കാരുടെ വാദം
കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്ധ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ പ്രതികള്‍ നൽകിയ ജാമ്യഹരജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോളജ് യൂനിയൻ ചെയർമാൻ അരുൺ ഉൾപ്പെടെ എട്ടുപേരാണ് ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ കേസിലെ പ്രാഥമിക കുറ്റപത്രം ഹാജരാക്കാൻ കോടതി സി.ബി.ഐയ്ക്ക് നിർദേശം നൽകിയിരുന്നു. സിദ്ധാർഥൻ നേരിട്ടത് ക്രൂരമായ ആക്രമണമാണെന്നും പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു.
ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്നാണു ഹരജിക്കാരുടെ വാദം. 60 ദിവസമായി ജുഡിഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. ഇതിനാല്‍, ജാമ്യം നൽകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Summary: The Kerala High Court to hear today the bail pleas filed by the accused in the death of Pookode Veterinary University student Siddharthan.
Adjust Story Font
16