Quantcast

മുൻ എംഎൽഎയുടെ മകന് ആശ്രിത നിയമനം; സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

സൂപ്പർ ന്യൂമററി തസ്തിക സ്യഷ്ടിക്കുന്നത് കേരള ഫിനാൻസ് കോഡിൽ ക്യത്യമായി പറയുന്നുണ്ട്. സർക്കാരിന് പ്രത്യേക സാഹചര്യത്തിൽ അതിനുള്ള അധികാരമുണ്ട്. എന്നാൽ ഈ നിയമനക്കാര്യത്തിൽ അത്തരത്തിലുള്ള സാഹചര്യമല്ല.

MediaOne Logo

Web Desk

  • Published:

    6 Dec 2021 8:27 AM GMT

മുൻ എംഎൽഎയുടെ മകന് ആശ്രിത നിയമനം; സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
X

മുൻ എംഎൽഎ കെ.കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ ഉത്തരവിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഇത്തരം നിയമനം സർക്കാരിനെ കയറഴിച്ചുവിടുംപോലെ ആകുമെന്ന് കോടതി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കൾക്കുപോലും ആശ്രിത നിയമനം നൽകുന്ന അവസ്ഥയുണ്ടാകും. യോഗ്യതയുളളവർ പുറത്തു കാത്തു നിൽക്കുമ്പോൾ പിൻവാതിലിലൂടെ ചിലർ നിയമിക്കപ്പെടും. ഇത് സാമൂഹിക വിവേചനത്തിന് ഇടയാക്കുമെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു.

സൂപ്പർ ന്യൂമററി തസ്തിക സ്യഷ്ടിക്കുന്നത് കേരള ഫിനാൻസ് കോഡിൽ ക്യത്യമായി പറയുന്നുണ്ട്. സർക്കാരിന് പ്രത്യേക സാഹചര്യത്തിൽ അതിനുള്ള അധികാരമുണ്ട്. എന്നാൽ ഈ നിയമനക്കാര്യത്തിൽ അത്തരത്തിലുള്ള സാഹചര്യമല്ല.

സർക്കാർ ജീവനക്കാർ മരണപെട്ടാൽ അവരുടെ കുടുംബത്തിന് സഹായം നൽകാനാണ് ആശ്രിത നിയമനം. എംഎൽഎമാരുടെ മക്കൾക്കോ ബന്ധുക്കൾക്കോ ഇത്തരം നിയമനം നൽകാൻ കേരള സർവീസ് ചട്ടം അനുവദിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

TAGS :

Next Story