Quantcast

കെ-ഫോൺ അഴിമതിക്കേസില്‍ സിബിഐ അന്വേഷണമില്ല; വി.ഡി സതീശന്റെ ഹരജി തള്ളി

കെ-ഫോൺ ടെൻഡർ നടപടികൾ തുടരാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-09-13 09:00:11.0

Published:

13 Sep 2024 8:56 AM GMT

Kerala High Court rejects the plea of ​​opposition leader VD Satheesan in the K-FON scam,
X

കൊച്ചി: കെ-ഫോൺ അഴിമതി ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഹരജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹരജി. പദ്ധതിയിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ നിയമവിരുദ്ധതയോ കണ്ടെത്താനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. കെ-ഫോൺ ടെൻഡർ നടപടികൾ തുടരാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

കെ-ഫോൺ പദ്ധതിയുടെ കരാറിലും ഉപകരാറിലും അഴിമതി നടന്നെന്നും ഇതുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിൽ പരാമർശമുണ്ടെന്നുമായിരുന്നു സതീശൻ ഉന്നയിച്ചത്. പദ്ധതിയിൽ വിശദമായ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹരജിയിൽ നേരത്തെ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.

Summary: Kerala High Court rejects the plea of ​​opposition leader VD Satheesan in the K-FON scam

TAGS :

Next Story