അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ മറയാക്കരുതെന്ന് ഹൈക്കോടതി
കോവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ ലോകായുക്ത ഇടപെടൽ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നിരീക്ഷണം
അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ മറയാക്കരുതെന്നും ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുതെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. കോവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ ലോകായുക്ത ഇടപെടൽ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതി നിരീക്ഷണം നടത്തിയത്. അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും ആരോപിച്ചുള്ള പരാതി പരിഗണിക്കാൻ ലോകായുക്തക്ക് അധികാരം ഉണ്ടെന്ന് കോടതി വിലയിരുത്തി. ലോകായുക്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ കോബ്രഗഡെ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. ഹരജിയിൽ വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിയിരിക്കുകയാണ്.
കോവിഡ് കാലത്ത് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വീണാ എസ് നായര്‍ നല്‍കിയ പരാതിയിലാണ് ലോകായുക്ത അന്വേഷണം ആരംഭിച്ചത്. ഇത് ചോദ്യം ചെയ്ത് രാജന്‍ കോബ്രകടെ ഉള്‍പ്പെടെ ഉള്ളവര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നിരീക്ഷണം. അഴിമതി ആരോപണത്തില്‍ അടുത്ത വ്യഴാഴ്ച ഹാജരാകാനാണ് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉള്‍പ്പെടെ 11 പേര്‍ക്ക് ലോകായുക്ത നിര്‍ദേശം നല്‍കിയിട്ടുള്ളത്.
Adjust Story Font
16