സിദ്ധാർഥന്റെ മരണം ഗുരുതരസംഭവം: ഹൈക്കോടതി
ഗവർണർ സസ്‌പെൻഡ് ചെയ്തത് ചോദ്യം ചെയ്ത് മുൻ വിസി എംആർ ശശീന്ദ്രനാഥിൻറെ ഹരജി തള്ളിയാണ് കോടതിയുടെ പരാമർശം
കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥൻറെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി. കോളേജ് ക്യാമ്പസ്സിനകത്ത് നിരവധി കുട്ടികളുടെ മുന്നിൽ വെച്ചാണ് ക്രൂരമായ സംഭവം നടന്നതെന്നും അക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെനടപടി വേണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി..ഗവർണർ സസ്‌പെൻഡ് ചെയ്തത് ചോദ്യം ചെയ്ത് മുൻ വിസി എംആർ ശശീന്ദ്രനാഥിൻറെ ഹരജി തള്ളിയാണ് കോടതിയുടെ പരാമർശം.
കോളജിൽ വിദ്യാർഥികളുടെ മുന്നിൽ വച്ച് തന്നെയാണ് സിദ്ധാർഥൻ ക്രൂരമായ പീഡനങ്ങൾക്കിരയായതെന്നും ആരും ഇതിനെതിരെ ശബ്ദമുയർത്താതിരുന്നത് വേദനയുണ്ടാക്കുന്നതാണെന്നുമാണ് കോടതി നിരീക്ഷിച്ചത്. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളവർക്കെല്ലാമെതിരെ നടപടി വേണമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വൈസ് ചാൻസലറെ സസ്‌പെൻഡ് ചെയ്യാൻ ചാൻസലർക്ക് അനുവാദമുണ്ടെന്ന് കോടതി ആവർത്തിക്കുകയും ചെയ്തു.
നേരത്തേ സിദ്ധാർഥന്റെ അച്ഛന്റെ ഹരജി പരിഗണിച്ച സമയത്ത് ജസ്റ്റിസ് ബെച്ചു കുര്യനും സമാനമായ ചില പരാമർശങ്ങൾ നടത്തിയിരുന്നു. സിദ്ധാർഥൻ കോളജിൽ വെച്ച് ക്രൂരമായ ആക്രമണങ്ങൾക്കിരയായിട്ടുണ്ടെന്നും സിദ്ധാർഥന്റെ അച്ഛന്റെ വിഷമം മനസ്സിലാകുമെന്നുമായിരുന്നു അന്ന് കോടതി പറഞ്ഞത്.
Adjust Story Font
16