Quantcast

പ്ലസ് വണ്‍,വി.എച്ച്.എസ്.ഇ പരീക്ഷകള്‍ തുടങ്ങി

സുപ്രിം കോടതി നിർദേശപ്രകാരമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-09-24 04:59:01.0

Published:

24 Sep 2021 1:06 AM GMT

പ്ലസ് വണ്‍,വി.എച്ച്.എസ്.ഇ പരീക്ഷകള്‍ തുടങ്ങി
X

സംസ്ഥാനത്ത് ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകൾ ആരംഭിച്ചു. സുപ്രിം കോടതി നിർദേശപ്രകാരമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ നടക്കുന്നത്. എല്ലാ ക്രമീകരണങ്ങളും തൃപ്തികരമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു പറഞ്ഞു.

സുപ്രിം കോടതിയിൽ സംസ്ഥാനം നൽകിയ ഉറപുകൾ ഓരോന്നും പാലിക്കുന്ന തരത്തിൽ പഴുതടച്ച കോവിഡ് മാനദണങ്ങൾകനുസരിച്ചാണ് പരീക്ഷ നടത്തുക. വിദ്യാർഥികളുടെയും അധ്യാപകരുടെയും ആവശ്യം പരിഗണിച്ച് പരീക്ഷകള്‍ക്കിടയില്‍ ഒന്നു മുതല്‍ അഞ്ചു ദിവസം വരെ ഇടവേളകള്‍ ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഒരു പ്രവേശന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന കവാടത്തില്‍ തന്നെ സാനിറ്റൈസര്‍ നല്‍കാനും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനം ഏര്‍പ്പെടുത്തി. വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ല.

കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കില്‍ വിവരം മുന്‍കൂട്ടി ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ് മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ള വിദ്യാർഥികൾക്കും പ്രത്യേകം ക്ലാസ് മുറികളില്‍ പരീക്ഷ എഴുതണം. ക്ലാസ് മുറികളില്‍ പേന, കാല്‍ക്കുലേറ്റര്‍ മുതലായവയുടെ കൈമാറ്റം അനുവദിക്കുന്നതല്ല. അടുത്ത മാസം 18ന് ഹയർ സെക്കന്‍ഡറിയും 13ന് വൊക്കേഷണൽ ഹയർ സെക്കണ്ടന്‍ഡറിയുടെയും പരീക്ഷ അവസാനിക്കും.



TAGS :

Next Story